ടെസ്റിലെ റണ്‍സ്: സച്ചിന്‍ അഞ്ചാമത്
മൊഹാലി: ടെസ്റ്ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍മാരില്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഞ്ചാം സ്ഥാനത്ത്.
കഴിഞ്ഞ ദിവസം ന്യൂസിലാന്റിനെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് സച്ചിന്‍ പാകിസ്ഥാന്റെ ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡ് ഭേദിച്ചത്. 30-കാരനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ 107ാം മത്സരത്തിലാണ് 8,826 റണ്‍സിലേക്ക് എത്തിയത്. 8,832 റണ്‍സ് എന്നതായിരുന്നു മിയാന്‍ദാദിന്റെ റെക്കോഡ്.
സച്ചിന് മുന്നില്‍ ഇനി നാല് ബാറ്റ്സ്മാന്‍മാരുണ്ട്. ടെസ്റ് ക്രിക്കറ്റില്‍ 11,174 റണ്‍സ് നേടിയ ആസ്ത്രേല്യയുടെ അലന്‍ബോര്‍ഡറാണ് ഏറ്റവും മുമ്പില്‍. ആസ്ത്രേല്യയുടെ തന്നെ സ്റീവ് വോ രണ്ടാം സ്ഥാനത്തുണ്ട്(സ്കോര്‍: 10,660 റണ്‍സ്). ഇന്ത്യയുടെ സുനില്‍ ഗവാസ്കര്‍ 10,122 റണ്‍സ് നേടി മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച് 8,900 റണ്‍സ് നേടി നാലാംസ്ഥാനത്തും നിലകൊള്ളുന്നു.












Click it and Unblock the Notifications