ഇന്ത്യ 3ന് 141: മഴ മൂലം കളിനിര്‍ത്തി
സമയം 5:15പിഎം
ചെന്നൈ: ത്രിരാഷ്ട്രക്കപ്പില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്ത് നില്ക്കുകയാണ്. ഇപ്പോള്‍ മഴമൂലം കളി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോള്‍ 48 റണ്‍സെടുത്ത സച്ചിനും 26 റണ്‍സെടുത്ത യുവരാജ് സിംഗും ബാറ്റ് ചെയ്യുകയാണ്.
സെവാഗും ലക്ഷ്മണും ദ്രാവിഡും പുറത്തായി
സമയം 3:50 പിഎം
ചെന്നൈ: ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യയ്ക്ക് വീരേന്ദ്രര്‍ സെവാഗിന്റെയും ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും വിക്കറ്റുകള്‍ നഷ്ടമായി.
തുടക്കത്തില്‍ ബൗണ്ടറികളും സിക്സറുകളുമായി ന്യൂസിലാന്റിനെ വെള്ളം കുടിപ്പിച്ച സെവാഗിന്റെ വിക്കറ്റ് വീഴ്ത്തിയത് ക്രിസ് കെയ്ന്‍സാണ്. തുടര്‍ന്നുവന്ന ലക്ഷ്മണും ഏകദിനത്തിന് യോജിച്ച വിധത്തില്‍ ബാറ്റ് ചെയ്തുതുടങ്ങിയതാണ്. പക്ഷെ സ്റൈറിന്റെ പന്തില്‍ ക്യാച്ച് നല്കി മടങ്ങുകയായിരുന്നു ലക്ഷ്മണ്‍.
ദ്രാവിഡ് വന്നയുടന്‍ പോയി. വെട്ടോറിയാണ് ദ്രാവിഡിനെ വീഴ്ത്തിയത്.
ത്രിരാഷ്ട്രക്കപ്പ്: ഇന്ത്യ ബാറ്റിംഗ് തുടങ്ങി
ചെന്നൈ: ത്രിരാഷ്ട്രക്കപ്പില്‍ ന്യൂസിലാന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സച്ചിനും സെവാഗും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യുന്നത്. നഥാന്‍ ആസില്‍ ഇല്ലാതെയാണ് ന്യൂസിലാന്റ് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ പാര്‍ത്ഥിവ് പട്ടേലും അജിത് അഗാര്‍ക്കറും കളിയ്ക്കുന്നുണ്ട്.
മഴ മാറി തെളിഞ്ഞ അന്തരീക്ഷമാണ് ഇപ്പോള്‍ ചെപ്പോക്ക് സ്റേഡിയത്തില്‍.












Click it and Unblock the Notifications