ഗാംഗുലി ആശുപത്രി വിട്ടു; അടുത്ത കളിയിലുമില്ല
കൊല്‍ക്കത്ത: ഇടതുതുടയിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ആശുപത്രി വിട്ടുവെങ്കിലും ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലെ അടുത്ത മത്സരത്തിലും അദ്ദേഹം കളിക്കില്ല.
എട്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഗാംഗുലി ആശുപത്രി വിട്ടത്. ഇടതുതുടയിലെ കുരു നീക്കം ചെയ്യാനായി ശസ്ത്രക്രിയ ചെയ്തതിന് ശേഷം കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നവംബര്‍ ഒന്നിന് മുംബൈയില്‍ നടക്കുന്ന ഇന്ത്യ-ആസ്ട്രേലിയ മത്സരത്തില്‍ ഗാംഗുലിക്ക് കളിക്കാനാവില്ല. നവംബര്‍ ആറിന് നടക്കുന്ന കളിയിലും അദ്ദേഹത്തിന് കളിക്കാനാവുമോയെന്ന് തീര്‍ച്ചയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ കളിയിലേക്ക് തിരിച്ചുവരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി പറഞ്ഞു.
ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള രണ്ടാമത്തെ ടെസ്റിലും ഗാംഗുലി കളിച്ചിരുന്നില്ല. ഒക്ടോബര്‍ 18നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications