ബോബിയ്ക്ക് വെള്ളി; അഞ്ജു ഇന്നിറങ്ങും
ഹൈദരാബാദ്: ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ ബോബി അലോഷ്യസിന് വനിതകളുടെ ഹൈജമ്പില്‍ വെള്ളി. അത്ലറ്റിക്സ് ഇനങ്ങള്‍ തുടങ്ങിയ ആദ്യ ദിനമായ ഒക്ടോബര്‍ 28 ചൊവാഴ്ച ഇന്ത്യയ്ക്ക് നിരാശയുടെ ദിവസം.
അഞ്ജുബോബി ജോര്‍ജ്ജ് ഒക്ടോബര്‍ 29 ബുധനാഴ്ച മത്സരിക്കാനിറങ്ങും. ജാവലിനില്‍ ഇന്ത്യയുടെ ഗുര്‍മീത് കൗര്‍ വെള്ളി നേടി. 1500 മീറ്ററില്‍ മാധുരി എ. സിംഗ് വെങ്കലവും നേടി. കേരളത്തിന്റെ താരങ്ങള്‍ക്ക് പൊതുവെ നിരാശയുടെ ദിവസമായിരുന്നു ചൊവാഴ്ച. മെഡല്‍പ്രതീക്ഷയായിരുന്ന കെ.ജെ. മനോജ്ലാലിന് 400 മീറ്ററില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. പി. രാമചന്ദ്രന്‍ ആറാമതെത്തി.
വനിതകളുടെ 400 മീറ്ററില്‍ ജിന്‍സി ഫിലിപ്പ് അഞ്ചാമതെത്തി. ഈ ഇനത്തില്‍ കെ.എം. ബീനമോള്‍ മത്സരിച്ചിരുന്നില്ല.
ഷൂട്ടിംഗിലും ഇന്ത്യയ്ക്ക് നിരാശയുടെ ദിവസമായിരുന്നു. വനിതാവിഭാഗത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഞ്ജലി ഭാഗവത് വെള്ളിനേടി. പുരുഷവിഭാഗം 25 മീറ്റര്‍ സ്റാന്‍ഡേര്‍ഡ് പിസ്റളില്‍ ജസ്പാല്‍ റാണയ്ക്കും വെള്ളിനേടാനേ കഴിഞ്ഞുള്ളൂ.
വനിതാ ഹോക്കിയില്‍ ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. സെമിയില്‍ കൊറിയയെ ആണ് തകര്‍ത്തത്. നീന്തലില്‍ ഇന്ത്യയ്ക്ക് ചൊവാഴ്ച മൂന്ന് വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.












Click it and Unblock the Notifications