കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്ത്രേല്യ ജയിച്ചു

  • By Staff
Google Oneindia Malayalam News

ഫരീദാബാദ്: ന്യൂസിലാന്റിനെതിരെ ത്രിരാഷ്ടകപ്പില്‍ ആസ്ത്രേല്യയ്ക്ക് ഐതിഹാസിക ജയം. 98 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആസ്ത്രേല്യ രണ്ട് വിക്കറ്റ്നഷ്ടത്തില്‍ 16. 4 ഓവറില്‍ ലക്ഷ്യത്തിലെത്തി.

മാത്യു ഹെയ്ഡന്‍ 51 റണ്‍സെടുത്തും മാര്‍ട്ടിന്‍ രണ്ട് റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഗില്‍ക്രൈസ്റ്, റിക്കി പോണ്ടിംഗ് എന്നിവരുടെ വിക്കറ്റുകളാണ് ആസ്ത്രേല്യയ്ക്ക് നഷ്ടമായത്. ആദ്യം ബാറ്റ്ചെയ്ത ന്യൂസിലാന്റിന്റെ ഇന്നിംഗ്സ് 33.4 ഓവറില്‍ 97 റണ്‍സിന് അവസാനിച്ചിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ത്രേല്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ആദം ഗില്‍ ക്രൈസ്റാണ് റണ്‍വേട്ടയ്ക്ക് ആക്കം കൂട്ടിയത്. സിക്സറുകളും ബൗണ്ടറികളും പായിച്ചുകൊണ്ടുള്ള ഗില്‍ ക്രൈസ്റിന്റെ ബാറ്റിംഗ് കാണികള്‍ക്ക് ആവേശം പകര്‍ന്നു.

ന്യൂസിലാന്റ് 9ന് 83
ഫരീദാബാദ്: ബലാബലത്തില്‍ ഒപ്പമായ ഓസീസ്-കീവീസ് പോരാട്ടത്തില്‍ ആവേശകരമായ മത്സരം പ്രതീക്ഷിച്ചെങ്കിലും ആദ്യം ബാറ്റ് ചെയ്ത കീവീസ് ബാറ്റിംഗ് നിര ദയനീയമായി തകര്‍ന്നടിഞ്ഞു.

ഇപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന പരിതാപകരമായ നിലയിലാണ് ന്യൂസിലാന്റ്.

ആസ്ത്രേല്യയുടെ പേസ് ആക്രമണത്തിന് മുന്നില്‍ ന്യൂസിലാന്റിന്റെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ബ്രാക്കന്‍, വില്ല്യംസ് എന്നിവര്‍ ആസ്ത്രേല്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം എടുത്തു. ഇയാര്‍ ഹാര്‍വേ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ന്യൂസിലാന്റിന് വേണ്ടി ക്രെയ്ഗ് മക്മില്ലനാണ് കൂടുതല്‍ റണ്‍സ് നേടിയത്. 24 റണ്‍സ്. ഇദ്ദേഹത്തെ ബിച്ചെല്‍ എല്‍ബിയില്‍ കുടുക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X