കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അഞ്ജുവിന് സ്വര്‍ണം; ഇന്ത്യ നാലാമത്
ഹൈദരാബാദ്: ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സില് ആദ്യസ്വര്‍ണം ഇന്ത്യ മലയാളിയായ ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജിലൂടെ നേടി. ഒക്ടോബര്‍ 29 ബുധനാഴ്ച നാല് സ്വര്‍ണങ്ങള്‍ കൂടി നേടിയ ഇന്ത്യ മെഡല്‍നിലയില്‍ നാലാമതാണ്.
6.53 മീറ്റര്‍ ചാടിയാണ് അഞ്ജു ഇന്ത്യക്ക് ഗെയിംസിലെ ആദ്യസ്വര്‍ണം ഇന്ത്യക്ക് സമ്മാനിച്ചത്. ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുമ്പോഴും അഞ്ജു ചാടിയത് ഇതേ ദൂരമായിരുന്നു.
മൊത്തം എട്ട് സ്വര്‍ണങ്ങളാണ് ഇന്ത്യ ഇതുവരെ നേടിയത്. 21 വെള്ളിയും 21 വെങ്കലവും കൂടി ഇന്ത്യയുടെ മെഡല്‍പട്ടികയില്‍ പെടും. പരമോന്നത കായികബഹുമതിയായ ഖേല്‍രത്ന ഈ വര്‍ഷം ബീനമോള്ക്കൊപ്പം പങ്കുവച്ച അഞ്ജലി ഭഗവതും ബുധനാഴ്ച ഷൂട്ടിംഗില്‍ സ്വര്‍ണം നേടി.
അനില്‍കുമാര്‍ (ഹാമര്‍ത്രോ), ജെ. ജെ. ശോഭ (ഹെപ്തലണ്), ജസ്പാല്‍ റാണ (ഷൂട്ടിംഗ്) എന്നിവരാണ് ബുധനാഴ്ച മെഡല്‍ നേടിയ മറ്റ് താരങ്ങള്‍.
Comments
Story first published: Thursday, October 30, 2003, 23:53 [IST]