ആനന്ദ്- ലോക റാപിഡ് ചെസ് ചാമ്പ്യന്‍
പാരിസ്: ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് റഷ്യയുടെ വ്ലാദിമിര്‍ ക്രാംനികിനെ തോല്പിച്ച് കിരീടം ചൂടി.
അതിവേഗ ചെസ്സില്‍ പ്രഗത്ഭനായ ആനന്ദ് ഈ മേഖലയില്‍ തനിക്ക് എതിരാളിയില്ലെന്ന് തെളിയിക്കുകയായിരുന്നു. രണ്ടു ഗെയിമുകളുള്ള ഫൈനലില്‍ ഒരു സമനിലയും ഒരു വിജയവുമായാണ് ആനന്ദ് കിരീടം ചൂടിയത്.
രണ്ടാം ഗെയിമില്‍ ആക്രമണകാരിയായ ആനന്ദിനെയാണ് കണ്ടത്. സിസിലന്‍ സ്വെഷ്നികോവ് ശൈലി സ്വീകരിച്ച ക്രാംനിക്കിന്റെ പ്രതിരോധത്തെ ആനന്ദ് പിച്ചിച്ചീന്തുകയായിരുന്നു.












Click it and Unblock the Notifications