കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോക്കിയില്‍ സ്വര്‍ണ്ണം; വിജയന് നിരാശ

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ഹോക്കിയില്‍ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ പുരുഷവിഭാഗം കിരീടം നേടി. പക്ഷെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിടപറയുന്ന കേരളത്തിന്റെ ഐ.എം. വിജയന് നിരാശയുടെ ദിവസം. ഫുട്ബാളില്‍ ഇന്ത്യ ഫൈനലില്‍ ഉസ്ബെക്കിസ്ഥാനോട് തോറ്റു.

ഗച്ചിബൗളിയിലെ അസ്ട്രോ-ടര്‍ഫ് സ്റേഡിയത്തില്‍ ഇന്ത്യാ-പാക് മത്സരത്തിന്റെ ചൂടും പുകയും ഉയര്‍ത്തി. ഇന്ത്യയുടെ വിജയത്തിന് വേണ്ടി ആര്‍ത്തുവിളിയ്ക്കുകയായിരുന്ന ജനത്തിനെ ആവേശം കൊള്ളിയ്ക്കുന്നതായിരുന്നു ആദ്യാവസാനം ഇന്ത്യയുടെ പ്രകടനം. ആദ്യപകുതിയില്‍ അര്‍ജുന്‍ ഹാലപ്പ, എന്‍. അയ്യപ്പ എന്നിവര്‍ ഇന്ത്യയ്ക്ക്വേണ്ടി ഗോളുകള്‍ നേടി.

രണ്ടാം പകുതിയില്‍ ഗഗന്‍ അജിത് സിംഗ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടി. ഇരുവിഭാഗത്തിലെയും കളിക്കാരുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം കളിക്കളത്തില്‍ പ്രകടമായിരുന്നു. പലപ്പോഴും അനായാസമായ അവസരങ്ങള്‍ ഇരുകൂട്ടരും തുലച്ചുകളഞ്ഞു.

ഗോളില്‍ നിന്ന് രക്ഷപ്പെടാന്‍ പാകിസ്ഥാന്‍ നടത്തിയ ഫൗളില്‍ നിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. അര്‍ജുന്‍ ഹാലപ്പയുടെ പെനാല്‍റ്റി പിഴച്ചില്ല. 15ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് പാകിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പക്ഷെ 34ാം മിനിറ്റില്‍ ഹാലപ്പ ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഗഗന്‍ അജിത്സിംഗ് ഇന്ത്യയുടെ വിജയം കൂടുതല്‍ ഉറപ്പിച്ചു.

ഫുട്ബാളില്‍ നിരാശ
അവസാനനിമിഷത്തില്‍ നേടിയ ഗോളിനാണ് ഉസ്ബെക്കിസ്ഥാന്‍ വിജയന്റെ മോഹങ്ങള്‍ തകര്‍ത്തത്. ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി വിടപറയാനുള്ള വിജയന്റെ മോഹം നടന്നില്ല. കളിയുടെ 90ാം മിനിറ്റില്‍ ഉസ്ബെക്കിസ്ഥാന്റെ ഇസ്ലാം ഇനോമോവ് നേടിയ ഗോളിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X