കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെയ്ഡനും ഗില്‍ക്രിസ്റും പോണ്ടിംഗും വീണു

  • By Staff
Google Oneindia Malayalam News

മുംബൈ: വാങ്കഡെ സ്റേഡിയത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രതികാരദാഹവുമായി ഇറങ്ങിയ ആസ്ത്രേല്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി.

ടോസ ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ത്രല്യയ്ക്ക് ആദ്യ ഓവറുകള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടത് ഓപ്പണര്‍മാരായ മാത്യു ഹെയ്ഡനെയും ആദം ഗില്‍ക്രിസ്റിനെയും പിന്നീട് വന്ന റിക്കി പോണ്ടിംഗിനെയും. ആസ്ത്രേല്യയുടെ രണ്ട് റണ്‍വേട്ടക്കാരെ നഷ്ടപ്പെട്ടതോടെ ഇന്ത്യ ഏറെ ആത്മവിശ്വാസത്തിലാണ്.

ആദ്യ ഓവറില്‍ സഹീര്‍ഖാനാണ് മാത്യു ഹെയ്ഡന്റെ കഥ കഴിച്ചത്. നല്ലൊരു ബൗണ്‍സര്‍ കളിയ്ക്കാന്‍ ശ്രമിച്ചതിനിടയില്‍ ബാറ്റിന്റെ തലയ്ക്കല്‍ തട്ടി പൊന്തിയ പന്ത് യുവരാജ് സിംഗിന്റെ കയ്യിലെത്തി. പക്ഷെ മറുതലയ്ക്കല്‍ റിക്കി പോണ്ടിംഗ് വെടിക്കെട്ടുയര്‍ത്തി മുന്നേറുകയായിരുന്നു. തുടക്കത്തില്‍ പന്തെറിയാനെത്തിയ വീരേന്ദര്‍ സെവാഗിന്റെ ഒരു ഓവറില്‍ ഗില്‍ക്രിസ്റ് നാല് ബൗണ്ടറികള്‍ നേടി.

ഗില്‍ക്രിസ്റിന്റെ റണ്‍വേട്ടയ്ക്ക് തടയിടാന്‍ ഒടുവില്‍ ഹര്‍ഭജന്‍ എത്തി. ഹര്‍ഭജന്റെ ഓഫിലേക്കെറിഞ്ഞ പന്ത് കളിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബാറ്റില്‍ തട്ടി ഉയരുകയായിരുന്നു. മുഹമ്മദ് കൈഫ് ആ പന്ത് സുരക്ഷിതമായി കൈക്കുമ്പിളിലാക്കി. അപ്പോഴേയ്ക്കും ഗില്‍ക്രിസ്റ് 41 റണ്‍സ് നേടിയിരുന്നു.

പിന്നീട് റിക്കി പോണ്ടിംഗ് കളിക്കളത്തില്‍ ബൗണ്ടറികള്‍ പായിച്ച് നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ ഇതിന് തിരിച്ചടി നല്കിയത് അജിത് അഗാര്‍ക്കര്‍. സ്പിന്‍ ആക്രമണത്തിന് ശേഷം പന്തെറിയാനെത്തിയ അഗാര്‍ക്കറുടെ ആദ്യ പന്തില്‍ റിക്കി പോണ്ടിംഗ് ലെഗ്ബിയില്‍ കുടുങ്ങി. ഇപ്പോള്‍ ആസ്ത്രേല്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X