Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ട്രേലിയ പകരം വീട്ടി

മുംബൈ: ഗ്വാളിയറില്‍ ആസ്ത്രേലിയക്ക് സംഭവിച്ചത് മുംബൈയില്‍ ഇന്ത്യക്ക് സംഭവിച്ചു. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് സുഗമമായി നടന്നടുക്കാമെന്ന തോന്നിച്ചെങ്കിലും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ മടങ്ങിയതോടെ ആസ്ട്രേലിയക്ക് 77 റണ്‍സിന്റെ ജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ട്രേലിയ 50 ഓവറില്‍ എട്ട് വിക്കറ്റിന് 286 റണ്‍സെടുത്തപ്പോള്‍ 46.2 ഓവറില്‍ ഇന്ത്യ 209 റണ്‍സിന് എല്ലാവരും പുറത്തായി.

സച്ചിനും ദ്രാവിഡും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചെങ്കിലും സച്ചിന്റെ പുറത്താവലോടെ കാര്യങ്ങളെല്ലാം അവതാളത്തിലാവുന്ന പഴങ്കഥ വീണ്ടും ആവര്‍ത്തിച്ചു. സച്ചിന്‍ 68ഉം ദ്രാവിഡ് 59ഉം റണ്‍സാണെടുത്തത്.

100 റണ്‍സ് നേടി ആസ്ത്രേലിയയുടെ വിജയത്തിന് അടിത്തറ പാകിയ ഡാമിയന്‍ മാര്‍ട്ടിനാണ് കളിയിലെ കേമന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+