Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ തോറ്റു

കട്ടക്ക്: 15 പന്തുകള്‍ ബാക്കിനില്ക്കെ ഇന്ത്യയുടെ സ്കോറായ 247 മറികടന്ന് ന്യൂസിലാന്റ് നാല് വിക്കറ്റ് ജയം കൊയ്തു. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതയുടെ നിറം മങ്ങി. 248 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്റിന്റെ ആദ്യവിക്കറ്റുകള്‍ കൊയ്ത് ഇന്ത്യ വിജയത്തിന്റെ സൂചനകള്‍ നല്കിയതാണ്. പക്ഷെ സ്റൈറിസും മക്മില്ലനും ചേര്‍ന്ന് നാലാംവിക്കറ്റില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. സ്റൈറിസ് 89 പന്തുകളില്‍ നിന്ന് 68 റണ്‍സും മക്മില്ലന്‍ 92 പന്തുകളില്‍ നിന്ന് 82 റണ്‍സും നേടി.

സച്ചിന്‍ പുറത്ത്; ഇന്ത്യ 1ന് 54
സമയം 3:34 പിഎം
നവമ്പര്‍ 06, 2003

കട്ടക്ക്: കളി തുടങ്ങി അധികം വൈകാതെ ഇന്ത്യയ്ക്ക് ആദ്യത്തെ തിരിച്ചടി. അപ്രതീക്ഷിതമായ ഒരു എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു ടെണ്ടുല്‍ക്കര്‍.

മില്‍സിന്റെ പന്തിലാണ് സച്ചിന്‍ എല്‍ബിയില്‍ കുടുങ്ങിയത്. പകരമിറങ്ങിയ കെയ്ഫും വിവിഎസ് ലക്ഷ്മണും ചേര്‍ന്ന് ഇന്ത്യന്‍ ബാറ്റിംഗിന് താളം കണ്ടെത്താന്‍ ശ്രമിയ്ക്കുകയാണ്. ലക്ഷ്മണ്‍ കാല്‍സെഞ്ച്വറി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ടോസ് നേടി;ഇന്ത്യ ബാറ്റിംഗിന്
സമയം 2:40 പിഎം
നവമ്പര്‍ 06, 2003

കട്ടക്ക്: ടോസ് നേടിയ ഇന്ത്യയുടെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. സച്ചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷ്മണുമാണ് ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്.

വീരേന്ദര്‍ സെവാഗ്, വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരെ ഒഴിവാക്കി. കുംബ്ലെ കളിയ്ക്കുന്നില്ല. പകരം സായ്രാജ് ബഹുതുലെയെയും ഹേമംഗ് ബദാനിയെയും മുരളികാര്‍ത്തികിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂസിലാന്റിന് വേണ്ടി ഹിച്ച്കോക്കും ക്രിസ് കെയ്ന്‍സും കളിയ്ക്കുന്നില്ല.

ഇന്ത്യയ്ക്കും ന്യൂസിലാന്റിനും ഇന്ന് നിര്‍ണ്ണായകം

കട്ടക്ക്: ജയിയ്ക്കുക അല്ലെങ്കില്‍ തകര്‍ന്നടിയുക - ഇതാണ് ന്യൂസിലാന്റിന്റെ കളിക്കാര്‍ ചുണ്ടില്‍ ഉരുവിടുന്ന മന്ത്രം. കാരണം അവര്‍ക്ക് നവമ്പര്‍ ആറ് വ്യാഴാഴ്ച കട്ടക്കില്‍ ഇന്ത്യയ്ക്കെതിരായ മത്സരം വെറും കളിയല്ല, യുദ്ധം തന്നെയാണ്.

പകലും രാത്രിയുമായി നടക്കുന്ന മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും. മൂന്ന് രാഷ്ട്രങ്ങളുള്ള ഈ മത്സരത്തില്‍ ആസ്ത്രേല്യ ഫൈനലില്‍ കടന്നു. ഇന്ത്യയെയും ന്യൂസിലാന്റിനെയും സംബന്ധിച്ചിടത്തോളം വ്യാഴാഴ്ചത്തെ മത്സരം നിര്‍ണ്ണായകമാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ കടക്കാം. ന്യൂസിലാന്റിന് ഇനിയും ഫൈനല്‍ പ്രതീക്ഷ പുലര്‍ത്തണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിയ്ക്കണം.

അച്ഛന്റെ മരണം മൂലം മടങ്ങിയ സ്പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിലില്ല. സൗരവ് ഗാംഗുലിയും ഇല്ല. ഇതാണ് ഇന്ത്യയുടെ ദൗര്‍ബല്യം. ഒപ്പം അവസാന കളിയില്‍ ആസ്ത്രേല്യയില്‍ നിന്നേറ്റ പരാജയഭാരവും ഇന്ത്യയെ ക്ഷീണിപ്പിയ്ക്കുന്നു. പക്ഷെ കട്ടക്കിലെ മൈതാനം ഇന്ത്യയെ എന്നും തുണച്ചിട്ടുള്ള മൈതാനമാണ്. ഇതിന് മുമ്പൊരിയ്ക്കല്‍ ന്യൂസിലാന്റുമായി നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. അതിന്റെ മുന്‍തൂക്കവും പ്രതീക്ഷയും ഇന്ത്യയ്ക്കുണ്ട്.

കുംബ്ലെയ്ക്ക് പകരം സായ്രാജ് ബുഹുതുലെയെയാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസാന നിമിഷം സ്പിന്നര്‍ മുരളി കാര്‍ത്തിക്കായിരിക്കും കുംബ്ലെയ്ക്ക് പകരം കളിയ്ക്കുക എന്നറിയുന്നു. ഇക്കാര്യം കോച്ച് ജോണ്‍ റൈറ്റ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഹര്‍ഭജനും മുരളി കാര്‍ത്തിക്കും ചേര്‍ന്നുള്ള സ്പിന്‍ ആക്രമണത്തില്‍ ജോണ്‍ റൈറ്റ് ഏറെ പ്രതീക്ഷയര്‍പ്പിയ്ക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ആശിശ് നെഹ്റ മടങ്ങിയെത്തിയത് ഇന്ത്യയുടെ പേസ് ആക്രമണത്തിന് കരുത്തുകൂട്ടും. സച്ചിന്‍ ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ബാറ്റിംഗില്‍ വീരേന്ദര്‍ സെവാഗ് മാത്രമാണ് ഇതുവരെ തിളങ്ങാതിരുന്നത്. സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍ എന്നിവരെ ചിലപ്പോള്‍ ഒഴിവാക്കിയേക്കും.

ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യയ്ക്കനുകൂലമായാണ് മത്സരങ്ങള്‍ സംഘടിപ്പിയ്ക്കുന്നതെന്ന പേരില്‍ സ്റീഫന്‍ ഫ്ലെമിംഗ് ഏറെ എതിര്‍വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. സ്റീഫന്‍ ഫ്ലെമിംഗ് വിമര്‍ശനം നടത്തിയതിന് ശേഷം നടത്തിയ മത്സരമായതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആവേശത്തോടെയായിരിക്കും ഇന്ന് പ്രതികരിയ്ക്കുക.

ന്യൂസിലാന്റിന്റെ ബാറ്റിംഗ് നിര തീരെ ഫോം കെട്ട നിലയിലാണ്. ക്രിസ് നെവിന്‍, സ്റീഫന്‍ ഫ്ലെമിംഗ്, ലൂ വിന്‍സെന്റ്, സ്കോട്ട് സ്റൈറിസ്, ബ്രയാന്‍ മക്മില്ലന്‍ എന്നിവരെല്ലാം ബാറ്റിംഗില്‍ നിരാശ നിറഞ്ഞ പ്രകടനമാണ് നടത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ക്രിസ് കെയ്ന്‍സിന്റെ പരിക്കും ന്യൂസിലാന്റിനെ ഭയപ്പെടുത്തുന്നു. ഫീല്‍ഡിംഗിലും ന്യൂസിലാന്റ് കളിക്കാര്‍ ഏറെ പിഴവുകള്‍ വരുത്തുന്നു. ഒരു പക്ഷെ ആസ്ത്രേല്യയ്ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ അവര്‍ തോറ്റത് കൈവിട്ട ക്യാച്ചുകള്‍ മൂലമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+