ഇന്ത്യ ഫൈനലില്‍ കളിയ്ക്കും: ഗാംഗുലി
കൊല്‍ക്കത്ത: ന്യൂസിലാന്റിനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യ ത്രിരാഷ്ട്രകപ്പിന്റെ ഫൈനലില്‍ കളിയ്ക്കുമെന്ന് ക്യാപറ്റന്‍ സൗരവ് ഗാംഗുലി. ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ്ണാരോഗ്യവാനായ ഗാംഗുലി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ത്രിരാഷ്ട്രകപ്പില്‍ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിലും ഗാംഗുലി കളിച്ചിരുന്നില്ല. ഇനിയുള്ളമത്സരങ്ങളില്‍ ഗാംഗുലി കളിയ്ക്കും. നവമ്പര്‍ 12ന് ബാംഗ്ലൂരിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആസ്ത്രേല്യയുമായുള്ള ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാവൂ.
അടുത്ത മത്സരങ്ങളില്‍ എല്ലാം ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലില്‍ എത്താന്‍ കഴിയൂ. ഇന്ത്യയ്ക്ക് വേണ്ടി പരമാവധി പ്രയത്നിക്കും. തന്നെപ്പോലെയോ വീരേന്ദര്‍ സെവാഗിനെപ്പോലെയോ ഉള്ള അഞ്ചാം ബൗളര്‍മാര്‍ ഇല്ലെങ്കില്‍ ഇന്ത്യയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും. - ഗാംഗുലി പറഞ്ഞു.
ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് രാഹുല്‍ ദ്രാവിഡ് കാര്യമായി തന്റെ ജോലി ചെയ്തതായും ഗാംഗുലി പറഞ്ഞു.












Click it and Unblock the Notifications