Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേല്യ ജയിച്ചു

സമയം: 4.10 പിഎം
ഗോഹട്ടി: ന്യൂസിലാന്റിനെതിരെ ആസ്ത്രേല്യയ്ക്ക് 44 റണ്‍സ് ജയം. 226 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റ് ആസ്ത്രേല്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ന്യൂസിലാന്റ് 181 റണ്‍സിന് എല്ലാവരും പുറത്തായി.

ബാറ്റിംഗില്‍ അല്പമെങ്കിലും ചെറുത്തുനിന്നത് സ്റൈറിസും ഹാരിസുമാണ്. എന്നാല്‍ ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നതോടെ ന്യൂസിലാന്റിന്റെ പരാജയം ഉറപ്പായി.

മാത്യു ഹെയ്ഡന്‍, ആദം ഗില്‍ ക്രിസ്റ് എന്നിവരില്ലാതെയാണ് ആസ്ത്രേല്യ ഇന്ന് കളിക്കളത്തിലിറങ്ങിയത്. എന്നിട്ടും അവര്‍ ന്യൂസിലാന്റിനെതിരെ അനായാസ വിജയം നേടുകയായിരുന്നു.

ന്യൂസിലാന്റ് 8ന് 169
സമയം 3: 56 പിഎം
ഗോഹട്ടി: ആസ്ത്രേല്യയ്ക്കെതിരെ ന്യൂസിലാന്റ് ബാറ്റിംഗ് തകര്‍ച്ചയിലേക്ക്. ഇപ്പോള്‍ ന്യൂസിലാന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന നിലയിലാണ്.

ന്യൂസിലാന്റ് 5ന് 97
സമയം 2:59 പിഎം

ഗോഹട്ടി: കളി 25 ഓവര്‍ പിന്നിട്ടപ്പോള്‍ ന്യൂസിലാന്റിന്റെ അഞ്ച് വിക്കറ്റ് നിലംപൊത്തി. ഇപ്പോള്‍ ന്യൂസിലാന്റ് 5ന് 97 എന്ന നിലയിലാണ്.

പക്ഷെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സ്റൈറിസും ക്രിസ് ഹാരിസുമാണ് ഇപ്പോള്‍ ക്രീസില്‍. സ്റൈറിസ് 24 റണ്‍സെടുത്തു. ഹാരിസ് അഞ്ച് റണ്‍സും.

ന്യൂസിലാന്റിന് വിജയലക്ഷ്യം 226

ഗോഹട്ടി: ത്രിരാഷ്ട്രകപ്പില്‍ ന്യൂസിലാന്റിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു.

തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ആസ്ത്രേല്യ വളരെ കഷ്ടപ്പെട്ടാണ് 200 കടന്നത്. ആസ്ത്രേല്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് 52 റണ്‍സും മൈക്കല്‍ ബെവന്‍ 84 റണ്‍സും നേടി.

ഈ മത്സരത്തില്‍ ന്യൂസിലാന്റ് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് കടക്കുക കൂടുതല്‍ ദുഷ്കരമാവും. അടുത്ത രണ്ടു കളികളിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഫൈനല്‍ സാധ്യതയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+