ഗാംഗുലിയും കുബ്ലെയും കളിക്കും
ബാംഗ്ലൂര്‍: നവംബര്‍ 12ന് ടിവിഎസ് കപ്പിലെ ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും അനില്‍ കുംബ്ലെയും കളിക്കും.
പരിക്ക് കാരണം ന്യൂസിലാന്റിനെതിരായ ടെസ്റ് പരമ്പരയിലെ രണ്ടാമത്തെ കളി മുതല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗാംഗുലിയുടെ തിരിച്ചുവരവ് തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റുനില്‍ക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസമാവും. ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.
അച്ഛന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന കുംബ്ലെ തിരിച്ചുവരുന്നത് ബൗളിംഗ് മെച്ചപ്പെടുന്നതിന് സഹായിക്കും.
ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ് മുതല്‍ പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്നതില്‍ തനിക്ക് നിരാശയുണ്ടെന്ന് ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ പങ്കെടുക്കാനായി ബാംഗ്ലൂരിലെത്തിയ ഗാംഗുലി പറഞ്ഞു.
ഗാംഗുലി മികച്ച ക്യാപ്റ്റനാണെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications