ഇന്ത്യ 3ന് 185

ബാംഗ്ലൂര്‍: ആസ്ത്രേല്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യ മുന്നേറുകയാണ്. സച്ചിന്‍, സെവാഗ്, ലക്ഷ്മണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ഇപ്പോള്‍ രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ക്രീസില്‍.

ഇന്ത്യ 1ന് 105
സമയം 8:24 പിഎം
ബാംഗ്ലൂര്‍: ഇന്ത്യ 17 ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. വീരേന്ദര്‍ സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. സച്ചിന്‍ അര്‍ധസെഞ്ച്വറി നേടി ക്രീസിലുണ്ട്. വിവിഎസ് ലക്ഷ്മണാണ് സച്ചിനോടൊപ്പം ക്രീസില്‍.

ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ 347 റണ്‍സെടുത്തു.

ആസ്ത്രേല്യ 2ന് 309
സമയം 5:56പിഎം
ബാംഗ്ലൂര്‍: ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ആസ്ത്രേല്യ കൂറ്റന്‍സ്കോറിലേക്ക്. ആദംഗില്‍ക്രിസ്റിന്റെയും റിക്കി പോണ്ടിംഗിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ആസ്ത്രേല്യയെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്. ഇപ്പോള്‍ 46 ഓവര്‍ പിന്നിട്ടപ്പോള്‍ ആസ്ത്രേല്യ 2ന് 309 എന്ന നിലയിലാണ്.

ഗില്‍ക്രിസ്റിന് സെഞ്ച്വറി
സമയം 4:55പിഎം
നവമ്പര്‍ 12, 2003

ബാംഗ്ലൂര്‍: ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യയ്ക്കെതിരെ ആസ്ത്രേല്യയുടെ ആദം ഗില്‍ക്രിസ്റ് സെഞ്ച്വറി നേടി. ഇന്ത്യന്‍ ബൗളര്‍മാരുടെ നട്ടെല്ലൊടിയ്ക്കുന്ന പ്രകടനമായിരുന്നു ആസ്ത്രേല്യയുടെ ബാറ്റ്സ്മാന്‍മാരുടേത്. സ്പിന്നര്‍മാര്‍ മാത്രമാണ് ആസ്ത്രേല്യയുടെ ബാറ്റിംഗിന് മുന്നില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്.

തുടക്കം മുതലേ ബൗണ്ടറികളും സിക്സറുകളും പായിച്ചുകൊണ്ട് ഇന്ത്യയുടെ പേസ് ആക്രമണത്തെ കീറിമുറിച്ച ആദം ഗില്‍ക്രിസ്റ് ഇപ്പോഴും വെടിക്കെട്ടുതിര്‍ത്തുകൊണ്ടിരിയ്ക്കുന്നു. ഇപ്പോള്‍ തന്നെ ആസ്ത്രേല്യയുടെ സ്കോര്‍ 32 ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിക്കഴിഞ്ഞു.

പുതുതായി പേസ് ആക്രമണത്തിന് വന്ന ആശിഷ് നെഹ്റ അഞ്ച് ഓവറില്‍ 44 റണ്‍സാണ് അനുവദിച്ചത്. ഇപ്പോള്‍ റിക്കി പോണ്ടിംഗും ആദം ഗില്‍ക്രിസ്റുമാണ് ക്രീസില്‍.

ആസ്ത്രേല്യ 1ന് 145
സമയം 4:15 പിഎം
നവമ്പര്‍ 12, 2003

ബാംഗ്ലൂര്‍: ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആസ്ത്രേല്യ കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു. 22 ഓവര്‍ പിന്നിട്ടപ്പോള്‍ ആസ്ത്രേല്യ 1 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി.

44 റണ്‍സെടുത്ത മാത്യു ഹെയ്ഡന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. ഹെയ്ഡന്‍ റണ്ണൗട്ടായി. ബൗണ്ടറികളും സിക്സറുകളും ഉതിര്‍ത്ത് അതിവേഗത്തില്‍ റണ്‍സ് വാരിക്കൂട്ടി ആദം ഗില്‍ക്രിസ്റ് അര്‍ധ സെഞ്ച്വറി കടന്നു. ഇപ്പോള്‍ റിക്കി പോണ്ടിംഗാണ് ഗില്‍ക്രിസ്റിനൊപ്പം ക്രീസില്‍.

ആസ്ത്രേല്യ ബാറ്റിംഗിന്
സമയം2:38 പിഎം
നവമ്പര്‍ 12, 2003

ബാംഗ്ലൂര്‍: ടോസ് നേടിയ ആസ്ത്രേല്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജന്‍ കളിയ്ക്കുന്നില്ല. പനി മൂലമാണ് ഹര്‍ഭജന്‍ കളിയ്ക്കാതിരിക്കുന്നത്. പകരം മുരളി കാര്‍ത്തിക് കളിയ്ക്കും.

ആശിശ് നെഹ്റ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തുന്നു. അജിത് അഗാര്‍ക്കറെയും ഹേമംഗ് ബദാനിയെയും ഒഴിവാക്കിയിട്ടുണ്ട്. ആസ്ത്രേല്യന്‍ ടീമില്‍ മാത്യു ഹെയ്ഡനും ആദം ഗില്‍ക്രൈസ്റും മടങ്ങിയെത്തി. റണ്ണൊഴുകുന്ന പിച്ചാണ് ബാംഗ്ലൂരിലേത്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് കളിയുടെ ഗതി അനുകൂലമാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

ആസ്ത്രേല്യയുമായി ഇന്ത്യയുടെ പോരാട്ടം ഇന്ന്
നവമ്പര്‍ 12, 2003

ബാംഗ്ലൂര്‍: ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യ നവമ്പര്‍ 12 ബുധനാഴ്ച നിര്‍ണ്ണായകപോരാട്ടത്തിന് ഇറങ്ങുന്നു. ആസ്ത്രേല്യയ്ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ ഒരു വിജയത്തില്‍ കുറഞ്ഞ യാതൊന്നും ഇന്ത്യ പ്രതീക്ഷിയ്ക്കുന്നില്ല.

ടീമംഗങ്ങളുടെ മേല്‍ സമ്മര്‍ദ്ദങ്ങളില്ലെന്നും ഏത് വിധേനയും ജയിക്കുക, ഫൈനലില്‍ എത്തുക എന്നതാണ് ലക്ഷ്യമെന്നും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു. നീണ്ട ഒരിടവേളയ്ക്ക് ശേഷം ടീമിനെ നയിക്കാന്‍ ഗാംഗുലി എത്തുന്നു എന്നത് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ഉണര്‍ത്തിയിട്ടുണ്ട്.

ബാംഗ്ലൂരിലെ പിച്ച് വളരെ നല്ലതാണെന്നും അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നുമാണ് കോച്ച് ജോണ്‍ റൈറ്റിന്റെ അവകാശവാദം. ഇവിടെ ടോസ് നിര്‍ണ്ണായകമാവില്ലെന്നും ജോണ്‍ റൈറ്റ് പറയുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും നല്ല പരിശീലനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് മതിപ്പുണ്ടെന്നും ജോണ്‍ റൈറ്റ് പറഞ്ഞു.

രാഹുല്‍ ദ്രാവിഡ് തന്നെയാണ് ഇന്നും വിക്കറ്റ് കീപ്പറാവുക. ആശിശ് നെഹ്റയും ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി പന്തെറിയാനെത്തും. ലോകകപ്പിന് കളിച്ച അതേ ടീമാണ് ഇന്ന് ഇറങ്ങുക. അജിത് അഗാര്‍ക്കറെ ഒഴിവാക്കിയിട്ടുണ്ട്. പരിക്ക് മൂലം കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന വീരേന്ദര്‍ സെവാഗും തിരിച്ചെത്തിയിട്ടുണ്ട്. അച്ഛന്റെ മരണം മൂലം കഴിഞ്ഞ കളിയില്‍ കളിയ്ക്കാതിരുന്ന കുംബ്ലെയും ഇന്ന് കളിയ്ക്കും. കഴിഞ്ഞ ദിവസം ഹര്‍ഭജന്‍ സിംഗിന് പനിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നില ഭേദമായിട്ടുണ്ട്. ഹര്‍ഭജനും കളിയ്ക്കും.

റണ്ണൊഴുകുന്ന പിച്ചാണ് ചിന്നസ്വാമി സ്റേഡിയത്തിലേത്. ഈ പിച്ചില്‍ മാത്യുഹെയ്ഡനും ആദം ഗില്‍ക്രൈസ്റും ഏത് തരം വെടിക്കെട്ടുകളാണ് പുറത്തെടുക്കുക എന്ന കണ്ടറിയണം. ന്യൂസിലാന്റുമായി കഴിഞ്ഞ കളിയില്‍ വിശ്രമമെടുത്ത മാത്യുഹെയ്ഡനും ആദം ഗില്‍ക്രൈസ്റും ഇന്ന് കളിയ്ക്കുന്നുണ്ട്.

ആസ്ത്രേല്യ ഇന്ത്യയോടേറ്റ ആദ്യ പരാജയത്തിന് ശേഷം പൂര്‍ണ്ണമായും ഇന്ത്യന്‍ കാലാവസ്ഥയോട് ഇണങ്ങിക്കഴിഞ്ഞു. ആദ്യ പരാജയത്തിന് ശേഷം തുടര്‍ച്ചയായി ജയിച്ച ആസ്ത്രേല്യ ശുഭാപ്തിവിശ്വാസത്തിലാണ്. ബ്രെറ്റ്ലീ, മക്ഗ്രാത്ത്, ഗില്ലെസ്പീ തുടങ്ങിയ പരിചയസമ്പന്നരായ ഫാസ്റ് ബൗളര്‍മാരുടെ അതേ പ്രകടനമാണ് പുതുമുഖങ്ങള്‍ കാഴ്ചവയ്ക്കുന്നത്.

ഉച്ചയ്ക്ക് 2.30 മുതല്‍ ദൂരദര്‍ശന്‍ കളി സംപ്രേഷണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+