Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവഗല്‍ ശ്രീനാഥ് വിരമിച്ചു

ബാംഗ്ലൂര്‍: അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിടവാങ്ങിയതായി ഇന്ത്യയുടെ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതിന് മുമ്പും ഒരിയ്ക്കല്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ച ശ്രീനാഥ്പക്ഷെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കാന്‍ തയ്യാറായി തിരിച്ചുവരികയായിരുന്നു. പക്ഷെ ഇക്കുറി വിടവാങ്ങല്‍ പ്രഖ്യാപനം അന്തിമമാണെന്നും ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്നും ശ്രീനാഥ് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു പ്രചോദനവും ആവശ്യമില്ല. പക്ഷെ ചിലപ്പോള്‍ നമ്മുടെ ആഗ്രഹം കൊണ്ട് മാത്രം പ്രയോജനമില്ല. ഒരു ദശകത്തോളം തുടര്‍ച്ചയായി കളിയ്ക്കുമ്പോള്‍ പരിക്കുകള്‍ കൂടുതല്‍ ഗുരുതരമായേക്കാം. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ പലപ്പോഴും ആഗ്രഹങ്ങളെ അട്ടിമറിയ്ക്കുന്നു. - ഇത്രയും പറയുമ്പോഴേക്കും ശ്രീനാഥിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. കഴിഞ്ഞ കുറെക്കാലമായി ശ്രീനാഥ്പരിക്കിന്റെ പിടിയിലാണ്.

ശ്രീനാഥിന്റെ ഈ വിടവാങ്ങല്‍ പ്രഖ്യാപനം തനിയ്ക്ക് ഞെട്ടലുണ്ടാക്കുന്നുവെന്ന് ബിസിസിഐ ചെയര്‍മാന്‍ ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു. ആസ്ത്രേല്യയിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പര്യടനത്തിന് ഉണ്ടായിരിക്കണമെന്ന് ശ്രീനാഥിനോട് പറഞ്ഞിരുന്നതാണ്. ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കാന്‍ ശ്രീനാഥ് വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. ഇപ്പോഴും ഞാന്‍ ശ്രീനാഥിന്റെ വിടവാങ്ങലിന്റെ ഞെട്ടലില്‍ നിന്ന് മോചിതനായിട്ടില്ല. - ഡാല്‍മിയ പറഞ്ഞു.

സച്ചിനെയും ഗാംഗുലിയെയും ശ്രീനാഥ് പ്രത്യേകം അഭിനന്ദിച്ചു. തന്റെ ക്രിക്കറ്റ്ജീവിതത്തിന് പുതിയ വഴിത്തിരിവുകള്‍ ഉണ്ടായത് ഇവര്‍ ഇരുവരും ക്യാപ്റ്റന്‍മാരായിരുന്നപ്പോഴാണെന്ന് ശ്രീനാഥ് പറഞ്ഞു. ലോകകപ്പില്‍ പാകിസ്ഥാനെതിരെ നേടിയ വിജയമാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ പ്രധാന അധ്യായമെന്നും ശ്രീനാഥ്പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+