അഞ്ജു മൈക്ക് പവലിനെ ഒഴിവാക്കി
കോട്ടയം: ലോഗ്ജംപ് ലോകറെക്കോഡുകാരന്‍ മൈക്ക് പവലിന്റെ കീഴിലുള്ള പരിശീലനം അഞ്ജു ബോബി ജോര്‍ജ്ജ് ഉപേക്ഷിച്ചു. പകരം ഭര്‍ത്താവ് റോബര്‍ട്ട് ബോബി തന്നെ അഞ്ജുവിന് പരിശീലനം നല്കും.
ബാംഗ്ലൂര്‍ സായി പരിശീലനകേന്ദ്രത്തില്‍ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനിച്ചതോടെയാണ് പവലിന്റെ കീഴിലുള്ള പരിശീലനം ഉപേക്ഷിയ്ക്കാന്‍ അഞ്ജു തീരുമാനിച്ചത്. അഞ്ജുവിന് പരിശീലനം നടത്താനുള്ള സൗകര്യങ്ങള്‍ ഉടന്‍ സായി പരിശീലനകേന്ദ്രത്തില്‍ സ്ഥാപിയ്ക്കും.
പവലിന്റെ കീഴില്‍ പരിശീലനം തുടങ്ങിയ ശേഷം ലോകഅത്ലറ്റിക് മീറ്റില്‍ അഞ്ജു വെങ്കലം നേടിയിരുന്നു. മത്സരവേദിയില്‍ മനമിടറാതെ മത്സരിയ്ക്കാനുള്ളചില ഉപദേശങ്ങള്‍ മാത്രമാണ് മൈക്ക് പവല്‍ നല്കിയിരുന്നത്. അപ്പോഴും പരിശീലനം താന്‍ തന്നെയാണ് നല്കിയിരുന്നതെന്ന് റോബര്‍ട്ട് ബോബി പറഞ്ഞു. മൈക്ക് പവലിന്റെ കീഴിലുള്ള പരിശീലനം നിര്‍ത്തിയാലും അഞ്ജുവിന്റെ പ്രകടനത്തിന് മങ്ങലേല്ക്കില്ലെന്നും റോബര്‍ട്ട് ബോബി പറഞ്ഞു.
മാര്‍ച്ചില്‍ ബുഡാപെസ്റില്‍ നടക്കുന്ന ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു മത്സരിയ്ക്കും.












Click it and Unblock the Notifications