Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും തോറ്റു; അടുത്ത കളി നിര്‍ണായകം

ബാംഗ്ലൂര്‍: ലോകചാമ്പ്യന്‍മാരുടെ കരുത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി ഇന്ത്യ കീഴടങ്ങി. ജയിക്കാന്‍ ഒരോവറില്‍ ഏഴ് റണ്‍സ് വേണമായിരുന്ന ഇന്ത്യ ഒന്നു പൊരുതിനോക്കിയതിന് ശേഷമാണ് കങ്കാരുക്കളുടെ പ്രൊഫണലിസത്തിന് അടിയറവ് പറഞ്ഞത്. ന്യൂസിലാന്റിനെതിരായ അടുത്ത കളിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം.

50 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 347 റണ്‍സെടുത്ത ആസ്ട്രേലിയ ലോകകപ്പ് ഫൈനലിന് സമാനമായ സമ്മര്‍ദത്തിലേക്കാണ് ഇന്ത്യയെ എത്തിച്ചത്. 30 ഓവര്‍ വരെ റണ്‍റേറ്റ് ആറില്‍ നിര്‍ത്താന്‍ കഴിഞ്ഞ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ അപ്രതീക്ഷിതമായ വിജയം എന്ന സ്വപ്നം തകര്‍ന്നു. 50 ഓവറില്‍ എട്ട് വിക്കറ്റിന് 286 റണ്‍സെടുത്ത ഇന്ത്യ 61 റണ്‍സിനാണ് തോറ്റത്.

89 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായത്. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ സച്ചിന്‍ ക്രീസിലുള്ളപ്പോള്‍ അസാധ്യമായതെന്ന് കരുതിയത് ചിലപ്പോള്‍ സാധ്യമായേക്കും എന്ന തോന്നല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ സച്ചിനും പിന്നീട് ഗാംഗുലിയും പുറത്തായതോടെ എല്ലാം വീണ്ടും പഴയതുപോലെയായി. ഗാംഗുലി 31 പന്തില്‍ 37 ഉം ദ്രാവിഡ് 34 പന്തില്‍ 34 ഉം റണ്‍സെടുത്തു.

104 പന്തില്‍ 111 റണ്‍സെടുത്ത ആസ്ട്രേലിയയുടെ ഓപ്പണര്‍ ആദം ഗില്‍ ക്രിസ്റാണ് കളിയിലെ കേമന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+