കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഥാന്‍ ആസ്ത്രേല്യന്‍ പര്യടനത്തിന്?

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ആസ്ത്രേല്യന്‍ പര്യടനത്തിനായി പ്രഖ്യാപിച്ച 20 അംഗ സാധ്യതാ ടീമില്‍ ഇര്‍ഫാന്‍ പഥാനും ഇടം പിടിച്ചു. ഈയിടെ ലോകജൂനിയര്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയ പേസ് ബൗളറാണ് ഇര്‍ഫാന്‍ പഥാന്‍ എന്ന ബറോഡയില്‍ നിന്നുള്ള 18 കാരന്‍.

തമിഴ്നാടിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ സദഗോപന്‍ രമേഷ്, ബംഗാളിന്റെ ബാറ്റ്സ്മാന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത എന്നിവരെയും ആസ്ത്രേല്യന്‍ പര്യടനത്തിനുള്ള സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി എസ്.കെ. നായര്‍ ആണ് നവമ്പര്‍ 13 വ്യാഴാഴ്ച ടീമിനെ പ്രഖ്യാപിച്ചത്.

20അംഗ ടീം താഴെ: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), ആകാശ് ചോപ്ര, രാഹുല്‍ ദ്രാവിഡ്, വിവിഎസ്. ലക്ഷ്മണ്‍, പാര്‍ത്ഥിവ് പട്ടേല്‍, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, ആവിഷ്കാര്‍ സാല്‍വി, അജിത് അഗാര്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, മുരളി കാര്‍ത്തിക്, അനില്‍ കുംബ്ലെ, ലക്ഷ്മിപതി ബാലാജി, സദഗോപന്‍ രമേശ്, യുവരാജ് സിംഗ്, ഹേമംഗ് ബദാനി, ഇര്‍ഫാന്‍ പത്താന്‍, ആശിശ് നെഹ്റ, ദീപ് ദാസ് ഗുപ്ത.

ഈ 20 പേരില്‍ നിന്ന് അന്തിമ 16 അംഗടീമിനെ നവമ്പര്‍ 15 ശനിയാഴ്ച പ്രഖ്യാപിയ്ക്കുമെന്നും നായര്‍ പറഞ്ഞു. ത്രിരാഷ്ട്രക്കപ്പില്‍ ശനിയാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് മത്സരത്തിന് ശേഷമായിരിക്കും അന്തിമ ടീമിനെ പ്രഖ്യാപിയ്ക്കുക.

നവമ്പര്‍ അവസാനത്തോടെയാണ് ഇന്ത്യന്‍ ടീം പര്യടനത്തിനായി ആസ്ത്രേല്യയിലേക്ക് പുറപ്പെടുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X