ഇന്ത്യ 5ന് 353
ഹൈദരാബാദ്: ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സെടുത്തു. ഒടുവില്‍ രാഹുല്‍ ദ്രാവിഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ഇന്ത്യന്‍ ഇന്നിംഗ്സിന് കൂടുതല്‍ തിളക്കം നല്കി.
വെറും 22 പന്തുകളില്‍ നിന്നാണ് ദ്രാവിഡ് അര്‍ധസെഞ്ച്വറി നേടിയത്. ഇന്ത്യയുടെ രണ്ടാമത്തെ വേഗത്തിലുള്ള അര്‍ധസെഞ്ച്വറിയായിരുന്നു ദ്രാവിഡിന്റേത്. ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗിന്റെ കൂടി അഭാവത്തില്‍ ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യമാണ് ന്യൂസിലാന്റിന്റേത്. ഇതോടെ നവമ്പര്‍ 18ന് കൊല്‍ക്കത്തയില്‍ ഇന്ത്യയും ആസ്ത്രേല്യയും തമ്മിലുള്ള ഫൈനലിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്.
സെവാഗിന് സെഞ്ച്വറി; ഇന്ത്യ 5ന് 304
സമയം 6:00പിഎം
ഹൈദരാബാദ്: സച്ചിന് പിന്നാലെ സെവാഗും സെഞ്ച്വറി നേടിയതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ഇപ്പോള്‍ 43ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 304 റണ്‍സ് നേടി നില്ക്കുകയാണ്.
ഇപ്പോള്‍ ദ്രാവിഡും കൈഫും ബാറ്റ് ചെയ്യുന്നു. 102 റണ്‍സെടുത്ത സച്ചിന്‍, 32 റണ്‍സെടുത്ത ഗാംഗുലി,130 റണ്‍സ് നേടിയ സെവാഗ്, ലക്ഷ്മണ്‍, യുവരാജ് സിംഗ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
സച്ചിന് സെഞ്ച്വറി; ഇന്ത്യ കുതിയ്ക്കുന്നു
സമയം 4:42 പിഎം
നവമ്പര്‍ 15, 2003
ഹൈദരാബാദ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 87പന്തില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കി. 70 റണ്‍സെടുത്ത സെവാഗും സെഞ്ച്വറിയിലേക്ക് കുതിയ്ക്കുകയാണ്. ഇന്ത്യയുടെ സ്കോര്‍ 30 ഓവര്‍ പിന്നിട്ടപ്പോള്‍ 182.
സച്ചിന് അര്‍ധസെഞ്ച്വറി
സമയം 3:58 പിഎം
നവമ്പര്‍ 15, 2003
ഹൈദരാബാദ്: ന്യൂസിലാന്റിനെതിരെ ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 17 ഓവറില്‍104 റണ്‍സ് കടന്നു. വെറും 47പന്തില്‍ നിന്ന് സച്ചിന്‍ അര്‍ധസെഞ്ച്വറി തികച്ചതാണ് മറ്റൊരു പ്രത്യേകത.
സച്ചിനും സെവാഗുമാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.
ഇന്ത്യ : വിക്കറ്റ് നഷ്ടപ്പെടാതെ 73 റണ്‍സ്
നവമ്പര്‍ 15, 2003
ഹൈദരാബാദ്: ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ന്യൂസിലാന്റിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു വിജയം അനിവാര്യമായി ഇറങ്ങിയ ഇന്ത്യയുടെ സ്കോറിംഗ് സാവധാനത്തിലാണ്.
സെവാഗ് 30 റണ്‍സും ടെണ്ടുല്‍ക്കര്‍ 22 റണ്‍സും എടുത്ത് ബാറ്റ് ചെയ്യുന്നു. 13 ഓവര്‍ പിന്നിട്ടപ്പോഴാണ് ഈ സ്കോര്‍. ബാറ്റിംഗിന് അനുകൂലമായ പിച്ചാണെന്ന് പറയുന്നുണ്ടെങ്കിലും ബൗണ്‍സ് കൂടുതലായതിനാല്‍ ബാറ്റ്സ്മാന്‍മാര്‍ വിഷമിയ്ക്കുകയാണ്.
ഡാരില്‍ ടഫിയെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറിയിലേക്ക് പായിച്ചുകൊണ്ടുള്ള വീരേന്ദര്‍ സെവാഗിന്റെ പ്രകടനം കാണികള്‍ക്ക് ആവേശം പകരുന്നതായിരുന്നു. ന്യൂസിലാന്റിനെ സ്റീഫന്‍ ഫ്ലെമിംഗിന് പകരം ക്രിസ് കെയ്ന്‍സാണ് നയിക്കുന്നത്. കുംബ്ലെ കളിയ്ക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം കുംബ്ലെ ഹൈദരാബാദിലെത്തി. ഹര്‍ഭജന്‍ കളിയ്ക്കുന്നില്ല. ആശിശ് നെഹ്റയ്ക്ക് പകരം അജിത് അഗാര്‍ക്കറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ആശിശ് നെഹ്റ ആസ്ത്രേല്യയ്ക്ക് 10 ഓവറില്‍ 88 റണ്‍സാണ് നല്കിയത്.












Click it and Unblock the Notifications