ക്രിക്കറ്റ്: ഫൈനല്‍ കാണാന്‍ 1 ലക്ഷം പേര്‍
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ നവമ്പര്‍ 18 ചൊവാഴ്ച നടക്കുന്ന ഇന്ത്യ-ആസ്ത്രേല്യ ഫൈനല്‍ കാണാന്‍ ഒരു ലക്ഷം പേരെങ്കിലും എത്തും. ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റേഡിയമാണ് ഈഡന്‍ ഗാര്‍ഡന്‍.
നവമ്പര് 16 ഞായറാഴ്ചയും മൈതാനത്തിന് ചുറ്റും ടിക്കറ്റ് വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ന്യൂസിലാന്റിനെ വന്‍ മാര്‍ജിന് തോല്പിച്ച ഇന്ത്യയുടെ ഹൈദരാബാദിലെ പ്രകടനമാണ് കാണികള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നത്.
ഈഡന്‍ ഗാര്‍ഡനില്‍ ഞായറാഴ്ച രാവിലെ ആസ്ത്രേല്യന്‍ ടീം പരിശീലനത്തിനെത്തിയിരുന്നു. കനത്ത സുരക്ഷയാണ് മൈതാനത്തിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ 5,000 ടിക്കറ്റുകള്‍ ലോട്ടറിയിലൂടെ വില്ക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ ക്ലബുകളെല്ലാം പരമാവധി ടിക്കറ്റുകള്‍ വാങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications