Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈനലില്‍ കങ്കാരുക്കള്‍ക്കെതിരെ ഇന്ത്യ

ഹൈദരാബാദ്: നിര്‍ണായകമായ മത്സരത്തില്‍ ന്യൂസിലാന്റിനെ 145 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടിവിഎസ് കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു.

നവംബര്‍ 18 ചൊവാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനല്‍ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമായിരിക്കും. പകരം ചോദിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം കങ്കാരുപ്പടയെ നേരിടും.

ഓപ്പണര്‍മാരായ വീരേന്ദര്‍ ഷെവാഗിന്റെയും (130) സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും (102) രാഹുല്‍ ദ്രാവിഡിന്റയും (50 നോട്ടൗട്ട്) ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ അഞ്ചിന് 353 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്ക്കെതിരെ 47 ഓവറില്‍ എല്ലാവരും പുറത്തായപ്പോള്‍ 208 റണ്‍സ് നേടാനെ കീവിസ് സംഘത്തിനായുള്ളൂ.

ഷെവാഗാണ് മാന്‍ ഒഫ് ദി മാച്ച്. 182 റണ്‍സാണ് ഷെവാഗും സച്ചിനും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ അടിച്ചെടുത്തത്. 87 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്സറുമടിച്ചാണ് സച്ചിന്‍ സെഞ്ച്വറി തികച്ചത്.

വെറും 22 പന്തിലാണ് രാഹുല്‍ ദ്രാവിഡ് അര്‍ധസെഞ്ച്വറി തികച്ചത്. അവസാന ഓവറുകളില്‍ അങ്ങേയറ്റം അക്രമോത്സുകനായ ദ്രാവിഡ് തന്റെ മനോഹരമായ ഷോട്ടുകളിലൂടെ സ്കോര്‍ കുതിപ്പിക്കുന്നത് ഭംഗിയുള്ള കാഴ്ചയായിരുന്നു.

ഇന്ത്യക്ക് വേണ്ടി സഹീര്‍ഖാന്‍ മൂന്നും അഗാര്‍ക്കറും കുംബ്ലെയും രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+