പഥാന്‍, ദാസ്ഗുപ്ത, രമേഷ് ഇന്ത്യന്‍ ടീമില്‍
ബാംഗ്ലൂര്‍: ആസ്ത്രേല്യന്‍ പര്യടനത്തിനായി പുറപ്പെടുന്ന 16 അംഗ ഇന്ത്യന്‍ ടീമില്‍ ഇര്‍ഫാന്‍ പഥാന്‍, ദീപ്ദാസ് ഗുപ്ത, സദഗോപന്‍ രമേശ് എന്നിവര്‍ ഇടം പിടിച്ചു.
മുരളി കാര്‍ത്തിക്, യുവരാജ് സിംഗ്, ലക്ഷ്മിപതി ബാലാജി, ഹേമംഗ് ബദാനി എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആസ്ത്രേല്യന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ ഷെവാഗ്, ആകാശ് ചോപ്ര, വിവിഎസ്. ലക്ഷമണ്‍, പാര്‍ത്ഥിവ് പട്ടേല്‍(വിക്കറ്റ് കീപ്പര്‍), ദീപ് ദാസ് ഗുപ്ത(വിക്കറ്റ് കീപ്പര്‍), എസ്. രമേഷ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, ആശിശ് നെഹ്റ, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ഖാന്‍, അജിത് അഗാര്‍ക്കര്‍, ആവിഷ്കാര്‍ സാല്‍വി.
ഈയിടെ ലോകജൂനിയര്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയ പേസ് ബൗളറാണ് ഇര്‍ഫാന്‍ പഥാന്‍ എന്ന ബറോഡയില്‍ നിന്നുള്ള 18 കാരന്‍. ജൂനിയര്‍ താരമായ പഥാന് ഈ പര്യടനം നല്ലൊരു അനുഭവമായിരിക്കും. ഇന്ത്യയിലെ ഇപ്പോഴുള്ളതില്‍ വച്ച് ഏറ്റവും മികച്ച അഞ്ച് ഫാസ്റ് ബൗളര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മുരളീ കാര്‍ത്തികിനെ ഒഴിവാക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സ്പിന്നര്‍ എന്ന നിലയിലാണ് ഹര്‍ഭജന്‍ സിംഗിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനില്‍ കുംബ്ലെയുടെ അനുഭവ പരിചയം ആസ്ത്രേല്യന്‍ പര്യടനത്തില്‍ മുതല്‍ക്കൂട്ടാകും.- ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
ടെസ്റ് മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡിന് തുടര്‍ച്ചയായി വിക്കറ്റ് കീപ്പ് ചെയ്യുക ശ്രമകരമായിരിക്കും എന്നതിനാലാണ് പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തിയതെന്ന് സൗരവ് ഗാംഗുലി വിശദീകരിച്ചു. ഇന്ത്യയിലെ മികച്ച ബാറ്റ്സമാന്‍മാരില്‍ ഒരാളായ രാഹുല്‍ ദ്രാവിഡിന് കൂടുതല്‍ സമ്മര്‍ദ്ദം നല്കരുതെന്നതിനാലാണ് അദ്ദേഹത്തെ വിക്കറ്റ് കീപ്പിംഗില്‍ നിന്ന് ഒഴിവാക്കുന്നത്.
രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ത്രിരാഷ്ട്രക്കപ്പില്‍ ശനിയാഴ്ച ഹൈദരാബാദില്‍ ന്യൂസിലാന്റിനെതിരെ വിജയിച്ച ശേഷമാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
നവമ്പര്‍ 21ന് ചെന്നൈയില്‍ നിന്ന് ഇന്ത്യന്‍ ടീം പര്യടനത്തിനായി ആസ്ത്രേല്യയിലേക്ക് പുറപ്പെടും.












Click it and Unblock the Notifications