ടിവിഎസ് കപ്പ് ആസ്ട്രേലിയയ്ക്ക്
കൊല്‍ക്കത്തെ: ലോകകപ്പ് ഫൈനലിലെ പരാജയത്തിന് കണക്കുതീര്‍ക്കാന്‍ വിജയദാഹമില്ലാത്ത ഇന്ത്യക്ക് കഴിഞ്ഞില്ല. ഇന്ത്യയെ 37 റണ്‍സിന് തോല്പിച്ച് ടിവിഎസ് കപ്പ് നേടിയ ആസ്ട്രേലിയ ലോകത്തിലെ ഏറ്റവും മികച്ച ടീമിന് യോജിച്ച വിജയമാണ് നേടിയത്.
50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്ത ആസ്ട്രേലിയക്കെതിരെ ഇന്ത്യ 41.5 ഓവറില്‍ 198 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. 34 ഓവറില്‍ 4ന് 159 എന്ന നിലയില്‍ നിന്നാണ് എട്ട് ഓവറുകള്‍ക്കുള്ളില്‍ ആറ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്നുള്ള 63 റണ്‍സ് കൂട്ടുകെട്ട് തകര്‍ന്നതിന് ശേഷം ക്രീസിലെത്തിയ ഹേമംഗ് ബദാനി ദ്രാവിഡിനൊപ്പം സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉണര്‍ന്നതാണ്. എന്നാല്‍ ബദാനി പുറത്തായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ദ്രാവിഡ് 49ഉം സച്ചിന്‍ 45ഉം ബദാനി 30 ഉം റണ്‍സെടുത്തു. അഗാര്‍ക്കര്‍ 27 റണ്‍സോടെ പുറത്താവാതെ നിന്നു.
28 പന്തില്‍ 44 റണ്‍സ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മൈക്കേല്‍ ക്ലാര്‍ക്കാണ് മാന്‍ ഒഫ് ദി മാച്ച്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മാന്‍ ഒഫ് ദി സീരിസ്.












Click it and Unblock the Notifications