Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന് കരുത്ത് പോരാ: ബേദി

സിഡ്നി: ഇന്ത്യയുടെ പ്രധാനതാരമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന് സമ്മര്‍ദ്ദങ്ങളെ അതിജീവിയ്ക്കാനുള്ള കരുത്ത്പോരെന്ന് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിംഗ് ബേദി. ഇപ്പോള്‍ ആസ്ത്രേല്യയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ബേദി തൊടുത്തുവിട്ടതോടെ ക്രിക്കറ്റില്‍ മറ്റൊരു വിവാദത്തിന് തുടക്കമായിരിക്കുന്നു.

കൊറിയര്‍ മെയില്‍ എന്ന ആസ്ത്രേല്യന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബിഷന്‍ സിംഗ് ബേദിയുടെ ഈ വെളിപ്പെടുത്തല്‍.

കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ ക്രീസില്‍ ഏറെ നേരം നില്ക്കാനുള്ള കരുത്ത് ടെണ്ടുല്‍ക്കറിനില്ല. 50ഓ 60ഓ റണ്‍സെടുക്കുമ്പോഴേയ്ക്കും ടെണ്ടുല്‍ക്കര്‍ തളര്‍ന്നുപോകുകയാണ്. ഇക്കാര്യത്തില്‍ ആസ്ത്രേല്യയുടെ മാത്യു ഹെയ്ഡനെപ്പോലുള്ളവര്‍ പുലര്‍ത്തുന്ന അതിജീവനക്ഷമത അപാരമാണ്. പണ്ട് സച്ചിന്‍ കളിക്കളത്തിലേക്കിറങ്ങുമ്പോള്‍ ഉണ്ടായിരുന്ന മുഖത്തെ തിളക്കം ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.- ബിഷന്‍ സിംഗ് ബേദി പറഞ്ഞു.

ഇന്ത്യന്‍ ടീമിന് ഫിറ്റ്നസ് പോരെന്നും ബേദി വിമര്‍ശിച്ചു. ഇന്ത്യന്‍ ടീമിലെ ഏഴോ എട്ടോ കളിക്കാര്‍ വലിയ ചോദ്യചിഹ്നങ്ങളാണ്. അവരില്‍ പലരും എത്രകാലം നിലനില്ക്കുമെന്ന കാര്യം സംശയമാണ്. പലര്‍ക്കും കളിയ്ക്കാതെ പുറത്തിരിക്കുന്നതാണ് ഇഷ്ടം. അവര്‍ ആരും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ല. ഇന്ത്യന്‍ ടീമിന്റെ ഏകാഗ്രതയ്ക്കും ആത്മാഭിമാനത്തിനും സ്ഥിരതയില്ലെന്നും ബേദി തുറന്നടിച്ചു.

ഇപ്പോള്‍ ആസ്ത്രേല്യന്‍ പര്യടനത്തിന് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിനെയും ബേദി വിമര്‍ശിച്ചു. ഒരു പറ്റം മീഡിയം പേസ് ബൗളര്‍മാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവര്‍ ആസ്ത്രേല്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് നല്ല തീറ്റയാകും. അവരെ എല്ലാ ഭാഗത്തേയ്ക്കും ആസ്ത്രേല്യക്കാര്‍ അടിച്ചു പായിക്കും. എല്ലാക്കാലത്തും നമ്മുടെ കരുത്ത് സ്പിന്‍ ആയിരുന്നു. ആസ്ത്രേല്യയില്‍ പോലും അതങ്ങിനെ ആയിരുന്നു. നല്ല വിക്കറ്റുകളില്‍ എങ്ങിനെ പന്തെറിയണമെന്ന കാര്യത്തില്‍ നമുക്ക് ഒരു പദ്ധതിയില്ലെന്നും ബേദി വിമര്‍ശിച്ചു.

ബേദി ക്യാപ്റ്റന്‍ ഗാംഗുലിയേയും വെറുതെ വിട്ടില്ല. താങ്കള്‍ ക്യാപ്റ്റനാണെങ്കില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കണം. വെറുതെ വിടുവായത്തം പറഞ്ഞതുകൊണ്ടായില്ല. താങ്കള്‍ ബാറ്റ്കൊണ്ടാണ് ആക്രമണം നടത്തേണ്ടത്. - ബേദി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+