കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- വിക്ടോറിയ മത്സരം സമനിലയില്‍

  • By Staff
Google Oneindia Malayalam News

സിഡ്നി: ആസ്ത്രേല്യയില്‍ വിക്ടോറിയയുമായി നടന്ന ഇന്ത്യയുടെ ആദ്യപരിശീലന മത്സരം സമനിലയില്‍ കലാശിച്ചു. ത്രിദിനമാച്ചില്‍ മൂന്നാം ദിവസമായ നവമ്പര്‍ 27 വ്യാഴാഴ്ച ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.

കളിയവസാനിക്കുമ്പോള്‍ 55 റണ്‍സെടുത്ത ആശിഷ് ചോപ്രയും രാഹുല്‍ ദ്രാവിഡും ബാറ്റു ചെയ്യുകയായിരുന്നു. നേരത്തെ വിക്ടോറിയ എട്ട് വിക്കറ്റിന് 518 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. വിക്ടോറിയയ്ക്ക് വേണ്ടി ബ്രാഡ് ഹോഡ്ജ് 264 റണ്‍സെടുത്തു. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒടുവില്‍ വീരേന്ദര്‍ സെവാഗിന്റെ പന്തിലാണ് ഹോഡ്ജ് കുടുങ്ങിയത്.

ഹര്‍ഭജന്‍സിംഗ്, ആശിശ് നെഹ്റ, സഹീര്‍ഖാന്‍, ബാലാജി തുടങ്ങിയ ബൗളര്‍മാര്‍ തകരുന്ന കാഴ്ചയാണ് വ്യാഴാഴ്ചയും കണ്ടത്. ആസ്ത്രേല്യയുമായി ടെസ്റ് മത്സരം തുടങ്ങാനിരിയ്ക്കെ ബൗളര്‍മാരുടെ ഈ ദൗര്‍ബല്യം ശരിയ്ക്കും ഇന്ത്യയെ വലയ്ക്കുന്നുണ്ട്.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വീരേന്ദര്‍ സെവാഗിന്റെയും സദഗോപന്‍ രമേഷിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്.

വിക്ടോറിയയ്ക്കെതിരായ നിറം കെട്ട മത്സരം ഇന്ത്യയുടെ ആത്മവീര്യം കെടുത്തിയിട്ടുണ്ട്. പക്ഷ ആസ്ത്രേല്യയില്‍ എത്തിയ ശേഷം നടക്കുന്ന കന്നിമത്സരമായതിനാല്‍ വിമര്‍ശിയ്ക്കേണ്ട കാര്യമില്ലെന്ന് മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഓപ്പണര്‍ എന്ന നിലയ്ക്ക് വീരേന്ദര്‍ സെവാഗിന്റെ പ്രകടനം മോശമായതില്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ബ്രിസ്ബേനില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ സെവാഗ് വിമര്‍ശകര്‍ക്ക് മറുപടി നല്കുമെന്നും ഗാംഗുലി പറഞ്ഞു.

ഡിസംബര്‍ നാലിന് ബ്രിസ്ബേനിലാണ് ഇന്ത്യ-ആസ്ത്രേല്യ ആദ്യ ടെസ്റ് മത്സരം. ആസ്ത്രേല്യന്‍ ടെസ്റ് ടീമില്‍ ജേസണ്‍ ഗില്ലെസ്പിയെയും സ്റുവര്‍ട്ട് മക്ഗില്ലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ മക്ഗ്രാത്തിനെയും ബ്രെറ്റ് ലീയെയും ഒഴിവാക്കിയിട്ടുണ്ട്. പകരം നഥാന്‍ ബ്രാക്കനെയും ബ്രാഡ് വില്ല്യംസിനെയും 12അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X