ക്വീന്‍സ് ലാന്റിനോട് ഇന്ത്യ പതറുന്നു
ബ്രിസ്ബേന്‍: ആസ്ത്രേല്യയില്‍ ടെസ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി ക്വീന്‍സ് ലാന്റുമായുള്ള ത്രിദിന മത്സരത്തില്‍ ഇന്ത്യ പതറുന്നു. മാത്യു ഹെയ്ഡന്‍, ബിച്ചെല്‍, ആന്‍ഡ്രു സെയ്മണ്ട്സ്, കാസ്പറോവിക്സ് തുടങ്ങി പ്രഗത്ഭ കളിക്കാരില്ലാതെ രണ്ടാം നിര ടീമുമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ക്വീന്‍സ് ലാന്റ് പക്ഷെ ഇന്ത്യന്‍ ബൗളര്‍മാരെ ശരിയ്ക്കും കശക്കി.
ആദ്യ ദിവസം ക്വീന്‍സ് ലാന്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗാരംഭിച്ച ഇന്ത്യ തകരുകയാണ്. ആകാശ് ചോപ്ര, ദീപ് ദാസ് ഗുപ്ത, വീരേന്ദര്‍ സെവാഗ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ 3ന് 17 എന്ന നിലയില്‍ പരുങ്ങുകയാണ്.
ക്വീന്‍സ് ലാന്റിന് വേണ്ടി പുതുമക്കാരനായ ലീ കാര്‍സെല്‍ഡിന്‍ സെഞ്ച്വറി നേടി. ഇന്ത്യയ്ക്ക് വേണ്ടി അനില്‍ കുംബ്ലെ 73 റണ്‍സിന് നാല് വിക്കറ്റുകളെടുത്തു. പത്താനും അഗാര്‍ക്കറും ഓരോ വിക്കറ്റുകള്‍ വീതം എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ബൗള്‍ ചെയ്ത ഇര്‍ഫാന്‍ പത്താന്‍, അജിത് അഗാര്‍ക്കര്‍, ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം പരാജയമായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ഖാന്‍, ഹര്‍ഭജന്‍, ആശിശ് നെഹ്റ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമമനുവദിച്ചിരിക്കുകയാണ്. ഡിസംബര്‍ നാലിന് ആദ്യ ടെസ്റ് മത്സരം തുടങ്ങുന്നതിന് മുമ്പ് തുടര്‍ച്ചയായുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ പരാജയം ടീമിനെ വലയ്ക്കുകയാണ്.












Click it and Unblock the Notifications