ടെസ്റ് : ആസ്ത്രല്യ 2ന് 262
ബ്രിസ്ബേന്‍: ആദ്യടെസ്റ് പരമ്പരയില്‍ ആദ്യ ദിവസമായ ഡിസംബര്‍ നാല് വ്യാഴാഴ്ച ഇന്ത്യയ്ക്കെതിരെ ബാറ്റിംഗാരംഭിച്ച ആസ്ത്രേല്യ രണ്ട് വിക്കറ്റ്നഷ്ടത്തില്‍ 262 റണ്‍സ് നേടി. ടോസ് നേടിയ സൗരവ് ഗാംഗുലി ആസ്ത്രേല്യയെ ബാറ്റിംഗനയയ്ക്കുകയായിരുന്നു.
ആസ്ത്രേല്യയ്ക്ക് വേണ്ടി ജസ്റിന്‍ ലാംഗര്‍ 115 റണ്‍സ് നേടി. മാത്യുഹെയ്ഡനെയും(37 റണ്‍സ്) റിക്കി പോണ്ടിംഗിനെയും കുറഞ്ഞ സ്കോറില്‍ പുറത്താക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ കഴിഞ്ഞ നേട്ടം. ഈ രണ്ട് വിക്കറ്റുകളും സഹീര്‍ഖാന്‍ നേടി.
പക്ഷെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം പൊതുവെ നിരാശപ്പെടുത്തുന്നതായിരുന്നു. ഹെയ്ഡന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. വെറും 52 പന്തുകളില്‍ നിന്ന് അദ്ദേഹം 37 റണ്‍സെടുത്തു. ഒടുവില്‍ സഹീര്‍ഖാന്റെ പന്തില്‍ ലക്ഷ്മണ്‍ ക്യാച്ചെടുത്ത് ഹെയ്ഡന്‍ പുറത്തുപോകുമ്പോള്‍ ആസ്ത്രേല്യയുടെ സ്കോര്‍ ഒരു വിക്കറ്റിന് 73.
തുടര്‍ന്ന് റിക്കി പോണ്ടിംഗ് വന്നെങ്കിലും പേസ് ആക്രമണത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ഗാംഗുലി സ്പിന്നര്‍മാരെ പരീക്ഷിച്ചു. ഹര്‍ഭജനും അനില്‍ കുംബ്ലെയും പക്ഷെ പരാജയപ്പെട്ടു. ഒടുവില്‍ സഹീര്‍ഖാന്‍ തന്നെ ഇന്ത്യയ്ക്ക് രണ്ടാമത്തെ ബ്രേക്ക് നല്കി. സഹീര്‍ഖാന്റെ പന്തില്‍ പാര്‍ത്ഥിവ് പട്ടേലിന് ക്യാച്ച് നല്കി 52 റണ്‍സെടുത്ത പോണ്ടിംഗ് പുറത്ത്. ആസ്ത്രേല്യയുടെ സ്കോര്‍ രണ്ടിന് 162.
പോണ്ടിംഗിന് പകരമെത്തിയ ഡാമിയന്‍ മാര്‍ട്ടിന്‍ ജസ്റിന്‍ ലാംഗര്‍ക്ക് നല്ല പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് റണ്‍മഴയൊഴുക്കിയപ്പോള്‍ ആദ്യ ദിനം പിന്നിടുമ്പോള്‍ സ്കോര്‍ രണ്ടിനം 262.
ഇടയ്ക്ക് മഴ അല്പനേരം കളി തടസ്സപ്പെടുത്തി.












Click it and Unblock the Notifications