Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: ഇന്ത്യ തകരുന്നു-4ന് 94

അഡലെയ്ഡ്: ആസ്ത്രേല്യയ്ക്കെതിരായ രണ്ടാം ടെസ്റില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയിലേക്ക്. ആസ്ത്രേല്യയുടെ കൂറ്റന്‍സ്കോറായ 556 നെതിരെ ബാറ്റിംഗാരംഭിച്ച ഇന്ത്യയുടെ ആദ്യവിക്കറ്റുകള്‍ അതിവേഗം കൊഴിയുകയായിരുന്നു.

27 റണ്‍സെടുത്ത ആകാശ് ചോപ്രയെ ബിച്ചെല്‍ സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. 47 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗും ബിച്ചെലിന്റെ പന്തില്‍ മാത്യുഹെയ്ഡന് ക്യാച്ച് നല്കി പുറത്തായി.

സച്ചിന്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ബിച്ചെലിന്റെ പന്തില്‍ ഗില്‍ക്രിസ്റ് ക്യാച്ചെടുത്തു. രണ്ടു റണ്‍സെടുത്ത ഗാംഗുലി റണ്ണൗട്ടായി. നാല് വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന ദയനീയ നിലയില്‍ നില്ക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി ഇപ്പോള്‍ വിവിഎസ്. ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ക്രീസില്‍.

ആസ്ത്രേല്യ 556ന് പുറത്ത്

അഡലെയ്ഡ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റില്‍ ആസ്ത്രേല്യ 556 റണ്‍സെടുത്ത് പുറത്തായി. റിക്കി പോണ്ടിംഗാണ് ഇന്ത്യന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തി ആസ്ത്രേല്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

പോണ്ടിംഗ് 242 റണ്‍സെടുത്തു. അനില്‍ കുംബ്ലെ ഡിസംബര്‍ 13 ശനിയാഴ്ച നന്നായി തിളങ്ങി. കുംബ്ലെ റിക്കി പോണ്ടിംഗിന്റേതുള്‍പ്പെടെ അഞ്ച് വിക്കറ്റുകളെടുത്തു. വെറും 154 റണ്‍സ് വഴങ്ങിയാണ് കുംബ്ലെ അഞ്ച് വിക്കറ്റുകള്‍ കൊയ്തത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തു. ആകാശ് ചോപ്രയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്വന്തം പന്തില്‍ ബിച്ചെല്‍ തന്നെ ആകാശ് ചോപ്രയുടെ ക്യാച്ചെടുക്കുകയായിരുന്നു.

വീരേന്ദര്‍ സെവാഗ് 43 റണ്‍സെടുത്തും ദ്രാവിഡ് അഞ്ച് റണ്‍സെടുത്തും ബാറ്റ് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+