ഇന്ത്യ ഏഴിന് 477
അഡലെയ്ഡ്: ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 477 റണ്‍സെടുത്തു. ക്രീസിലുള്ള രാഹുല്‍ ദ്രാവിഡിന് ഇരട്ട സെഞ്ച്വറി തികയ്ക്കാന്‍ ഒരു റണ്‍ മതി.
പാര്‍ഥിപ് പട്ടേലിന്റെ (31) യും അജിത് അഗാര്‍ക്കറിന്റെയും (11) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ഒരു റണ്ണുമായി അനില്‍ കുംബ്ലൈയാണ് ദ്രാവിഡിനൊപ്പം ക്രീസില്‍.
ആസ്ട്രേലിയയുടെ സ്കോറിന് 83 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോള്‍. ആസ്ത്രേലിയയ്ക്ക് വേണ്ടി ബിച്ചല്‍ നാല് വിക്കറ്റ് വീഴ്ത്തി.
ദ്രാവിഡും ലക്ഷ്മണും ഇന്ത്യയെ കരകയറ്റി
ഡിസംബര്‍ 14, 2003
11.35 എഎം
അഡലെയ്ഡ്: രാഹുല്‍ ദ്രാവിഡും വി. വി. എസ്. ലക്ഷ്മണും ചേര്‍ന്നുള്ള 303 റണ്‍സിന്റെ കൂട്ടുകെട്ട് ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചു.
നാലിന് 85 എന്ന നിലയില്‍ പതറുകയായിരുന്ന ഇന്ത്യയെ ദ്രാവിഡും ലക്ഷ്മണും ചേര്‍ന്നുള്ള ഗംഭീരമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും സെഞ്ച്വറി നേടി. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് മൂന്നാം ദിവസം നഷ്ടമായത്.
അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ അഞ്ചിന് 407 റണ്‍സെടുത്തിട്ടുണ്ട്. മൂന്നാം ദിവസം ചായയ്ക്ക് മുമ്പ് 148 റണ്‍സെടുത്ത ലക്ഷ്മണാണ് പുറത്തായത്. രാഹുല്‍ ദ്രാവിഡും (165) പാര്‍ഥിപ് പട്ടേലും (8) ആണ് ക്രീസില്‍. ദ്രാവിഡിന്റെ 16-ാമത്തെ ടെസ്റ് സെഞ്ച്വറിയാണിത്.
ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ആസ്ട്രേലിയ 556 റണ്‍സാണെടുത്തത്.












Click it and Unblock the Notifications