ജയിക്കാന്‍ ഇന്ത്യയ്ക്ക് 193 റണ്‍സ് കൂടി വേണം
അഡലെയ്ഡ്: ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് 193 റണ്‍സ് കൂടി വേണം. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 റണ്‍സാണെടുത്തത്.
ആകാശ് ചോപ്രയും (10) വീരേന്ദ്ര ഷെവാഗും (25) ആണ് ക്രീസില്‍. വെറും 27 പന്തില്‍ നിന്നാണ്് ഷെവാഗ് 25 റണ്‍സെടുത്തത്.
ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഏറെ കാലത്തിന് ശേഷം ആസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ് ജയിക്കുക എന്ന സ്വപ്നത്തിനടുത്തെത്തി നില്‍ക്കുകയാണ് ഇന്ത്യ.
ഇന്ത്യയുടെ വിജയലക്ഷ്യം 23-0 റണ്‍സ്
12.52 പിഎം
അഡലെയ്ഡ്: ഒന്നാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. 33 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുള്ള ആസ്ട്രേലിയയ്ക്കെതിരെ 230 റണ്‍സാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത്.
196 റണ്‍സെടുക്കുമ്പോഴേക്കും ആസ്ട്രേലിയയുടെ എല്ലാ ബൗളര്‍മാരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ അജിത് അഗാര്‍ക്കറാണ് ആസ്ട്രേലിയയെ തകര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്.
മാക്ഗില്ലിന്റെതായിരുന്ന അവസാനത്തെ വിക്കറ്റ്. പൊരുതാന്‍ ശ്രമിച്ച കാറ്റിച്ചലിന്റെയുെം (31) ആദം കില്‍ ക്രിസ്റിന്റെയും (43) ഡാമിയന്‍ മാര്‍ട്ടിന്റെയും (38) സ്റീവ് വോ (42) യുടെയും വിക്കറ്റുകള്‍ വീണതോടെ ആസ്ത്രേലിയയുടെ തകര്‍ച്ച പൂര്‍ണമായി കഴിഞ്ഞിരുന്നു.
മാക്ഗില്ലിനെയും ഗില്ലെസ്പിയെയും കാറ്റിച്ചലിനെയും ബിച്ചലിനെയും ലാംഗറിനെയും റിക്കി പോണ്ടിംഗിനെയും അഗാര്‍ക്കര്‍ പുറത്തക്കിയപ്പോള്‍ ഗില്‍ ക്രിസ്റ് കുംബ്ലെയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. സച്ചിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ആസ്ട്രേലിയ പതറുന്നു; മൂന്നിന് 88
10.25 പിഎം
അഡലെയ്ഡ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആസ്ട്രേലിയ പതറുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റിന് 88 എന്ന നിലയിലാണ് ആസ്ട്രേലിയ.
ഡാമിയന്‍ മാര്‍ട്ടിനും (33) സ്റീവ് വോ (27)യുമാണ് ക്രീസില്‍. മാത്യു ഹെയ്ഡന്റെയും ജസ്റിന്‍ ലാംഗറുടെയും റിക്കി പോണ്ടിംഗിന്റെയും വിക്കറ്റുകളാണ് ആസ്ട്രേലിയയ്ക്ക് നഷ്ടമായത്. നെഹ്റ ഒന്നും അജിത് അഗാര്‍ക്കര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ 523 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സ് അവസാനിച്ചു. ഒന്നാം ഇന്നിംഗ്സില്‍ ആസ്ട്രേലിയയ്ക്ക് 33 റണ്‍സിന്റെ ലീഡുണ്ട്. ദ്രാവിഡ് 233 റണ്‍സോടെ ഇരട്ട സെഞ്ച്വറി നേടി. ദ്രാവിഡിന്റെ മികച്ച ടെസ്റ് സ്കോറാണിത്.












Click it and Unblock the Notifications