മൂന്നാം ടെസ്റിന് ഗില്ലെസ്പിയില്ല
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ പേസ് ബൗളര്‍ ഗില്ലസ്പി കളിക്കില്ല. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റിനിടയില് ഇടുപ്പിന്റെ വലതു ഭാഗത്തുണ്ടായ പരിക്കാണ് ഗില്ലെസ്പിക്ക് വിനയായത്.
കണങ്കാലിലെ പരിക്ക് മൂലം ആസ്ത്രേല്യയുടെ പ്രധാന പേസ് ബൗളര്‍ മക്ഗ്രാത്ത് ഇന്ത്യയുമായുള്ള ടെസ്റ് മത്സരങ്ങളില്‍ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗികപ്രഖ്യാപനം വന്നിരുന്നു. ഇതോടെ ആദ്യടെസ്റില്‍ ഇന്ത്യയോട് തോറ്റ ആസ്ത്രേല്യയ്ക്ക് അടുത്ത ടെസ്റുകളില്‍ കൂടുതല്‍ സമ്മര്ദ്ദമനുഭവിയ്ക്കേണ്ടിവരും. ഇന്ത്യയോടേറ്റ പരാജയത്തിന്റെ പേരില്‍ ആസ്ത്രേല്യയിലെ മാധ്യമങ്ങള്‍ സ്റീവ് വോയ്ക്കും ആസ്ത്രേല്യന്‍ ടീമിനും എതിരെ രൂക്ഷവിമര്ശനങ്ങളാണുയര്ത്തുന്നത്.
ഇതിനിടെ ആസ്ത്രേല്യയുടെ ഏക പ്രതീക്ഷ ബ്രെറ്റ്ലീയിലാണ്. പരിക്കു മൂലം വിശ്രമത്തിലായിരുന്ന ബ്രെറ്റ് ലീ മൂന്നാം ടെസ്റില്‍ കളിച്ചേക്കുമെന്ന് സൂചനയുണ്ട്. ഡിസംബര്‍ 26ന് മെല്‍ബണിലാണ് മൂന്നാം ടെസ്റ്.
നാലു മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടെണ്ണം പിന്നിട്ടപ്പോള്‍ ഇന്ത്യ 1-0ന് മുന്നിലാണ്.