കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ്: ആസ്ത്രേല്യ എ 3ന് 57

  • By Staff
Google Oneindia Malayalam News

ഹൊബാര്‍ട്ട്: ആസ്ത്രേല്യ എയ്ക്കെതിരെ നടക്കുന്ന ത്രിദിന പ്രദര്‍ശനമത്സരത്തിന്റെ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ആസ്ത്രേല്യ എ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയില്‍.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 245ന് അവസാനിച്ചു. ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്ന ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത് വാലറ്റക്കാരായ പാര്‍ത്ഥിവ് വട്ടേലും മുരളി കാര്‍ത്തികും ചേര്‍ന്നെടുത്ത 71 റണ്‍സിന്റെ കൂട്ടുകെട്ടാണ്. ഇന്ത്യ ഏഴിന് 162 റണ്‍സ് എന്ന നിലയില്‍ നില്ക്കുമ്പോഴാണ് പാര്‍ത്ഥിവ് പട്ടേല്‍- മുരളി കാര്‍ത്തിക് കൂട്ടുകെട്ട് സ്കോര്‍ 250ന് അടുത്തെത്തിച്ചത്. നേരത്തെ ആസ്ത്രേല്യ എ ഒന്നാം ഇന്നിംഗ്സ് 5 വിക്കറ്റിന് 311 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ ആദ്യഇന്നിംഗ്സില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍(36), വീരേന്ദര്‍ സെവാഗ്(30), ആകാശ് ചോപ്ര(46) എന്നിവരാണ് ഭേദപ്പെട്ട സ്കോര്‍ എടുത്തത്.

ആസ്ത്രേല്യ എയുടെ രണ്ടാം ഇന്നിംഗ്സിന് തുടക്കത്തില്‍ പരിക്കേല്പിച്ചത് ലക്ഷ്മിപതി ബാലാജിയും ഇര്‍ഫാന്‍ പത്താനും ചേര്‍ന്നാണ്. ക്രിസ് റോജേഴ്സ്, മൈക്കേല്‍ ഹസി, മാര്‍ട്ടിന്‍ ലവ് എന്നിവരുടെ വിക്കറ്റുകളാണ് ആസ്ത്രേല്യ എയ്ക്ക് നഷ്ടപ്പെട്ടത്. ഈ മൂന്നു പേരും ആദ്യ ഇന്നിംഗ്സില്‍ 50ല്‍ കൂടുതല്‍ റണ്‍സ് എടുത്തവരാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം ഡിസംബര്‍ 21 ഞായറാഴ്ച സമനിലയില്‍ കലാശിക്കും.

ഇന്ത്യ-ആസ്ത്രേല്യ മൂന്നാം ടെസ്റ് ഡിസംബര്‍ 26ന് മെല്‍ബണില്‍ ആരംഭിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X