Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ നാലിന് 329

മെല്‍ബണ്‍: ആസ്ത്രേല്യയ്ക്കെതിരായ മൂന്നാം ടെസ്റിന്റെ ആദ്യദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തു. സൗരവ് ഗാംഗുലിയും (20) വി.വി. എസ്. ലക്ഷ്മണും (ആറ്) ആണ് ക്രീസില്‍.

ആസ്ട്രേല്യയ്ക്ക് വേണ്ടി ബ്രറ്റ്ലീയും മാക്ഗില്ലും കാറ്റിച്ചും സ്റീവ് വോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഷെവാഗ് 195ന് പുറത്ത്
12.32 പിഎം
ഡിസംബര്‍ 26, 2003

മെല്‍ബണ്‍: ആസ്ത്രേല്യയ്ക്കെതിരായ മൂന്നാം ടെസ്റില്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇരട്ട സെഞ്ച്വറിയ്ക്ക് അഞ്ച് റണ്‍സ് അകലെ വച്ച് പുറത്തായി. 233 പന്തില്‍ 195 റണ്‍സെടുത്തെ സെവാഗിന്റെ ഇന്നിംഗ്സില്‍ 25 ബൗണ്ടറികളും അഞ്ച് സിക്സറുകളും പിറന്നു.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 317 എന്ന നിലയിലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടര്‍ച്ചയായി ആസ്ട്രേല്യയ്ക്ക് മുന്നില്‍ പരാജയപ്പെടുന്നതാണ് മൂന്നാം ടെസ്റിലും കണ്ടത്. സച്ചിന്‍ ഒരിക്കല്‍കൂടി റണ്ണൊന്നുമെടുക്കാതെ മുടങ്ങി.

രണ്ടാം ടെസ്റിലെ വിജയശില്പി രാഹുല്‍ ദ്രാവിഡ് 49 റണ്‍സെടുത്താണ് പുറത്തായത്. ഒമ്പത് റണ്‍സോടെ സൗരവ് ഗാംഗുലിയും നാല് റണ്‍സോടെ വി. വി. എസ്. ലക്ഷ്മണുമാണ് ക്രീസില്‍.

സെവാഗിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് നല്ല തുടക്കം
ഡിസംബര്‍ 26, 2003

മെല്‍ബണ്‍: ആസ്ത്രേല്യയ്ക്കെതിരായ മൂന്നാം ടെസ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണര്‍ വീരേന്ദര്‍സെവാഗ് സെഞ്ച്വറി നേടി ഇപ്പോഴും ക്രീസിലുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

ആകാശ് ചോപ്രയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 47 റണ്‍സെടുത്ത ചോപ്ര മക്ഗില്ലിന്റെ പന്തില്‍ കാറ്റിച്ചിന് പിടികൊടുക്കുകയായിരുന്നു. പകരമെത്തിയ ദ്രാവിഡ് 23 റണ്‍സോടെ ബാറ്റ് ചെയ്യുന്നു. വീരേന്ദര്‍ സെവാഗ് ഇപ്പോള്‍ 137 റണ്‍സെടുത്തു.

വെറും 144 പന്തില്‍ നിന്നാണ് സെവാഗ് സെഞ്ച്വറി നേടിയത്. മെല്‍ബണ്‍ ക്രിക്കറ്റ് സ്റേഡിയത്തെ കോരിത്തരിപ്പിയ്ക്കുന്ന ബാറ്റിംഗായിരുന്നു സെവാഗിന്റേത്. സെവാഗ് ഇതിനകം 19 ഫോറുകളും മൂന്ന് സിക്സറും നേടി. ആസ്ത്രേല്യയുടെ പേസ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനെത്തിയ ബ്രെറ്റ്ലീയെ ഉള്‍പ്പെടെ എല്ലാവരെയും സെവാഗ് പിച്ചിച്ചീന്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+