ആസ്ത്രേല്യ മൂന്നിന് 317
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ആസ്ത്രേല്യ ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 317 റണ്‍സാണ് ആസ്ട്രേലിയ എടുത്തത്.
ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കുന്ന ആസ്ത്രേല്യ യ്ക്ക് ഒന്നാം ഇന്നിംഗ്സിലെ ഇന്ത്യയുടെ സ്കോര്‍ മറികടക്കാന്‍ 48 റണ്‍സ് മതി.
മാത്യു ഹെയ്ഡന്റെയും റിക്കി പോണ്ടിംഗിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് ആസ്ത്രേല്യ മികച്ച സ്കോര്‍ പടുത്തത്. ഹെയ്ഡന്‍ 137 റണ്‍സെടുത്തു. 120 റണ്‍സുമായി റിക്കി പോണ്ടിഗും ഡാനിയല്‍ മാര്‍ട്ടിനും (14) ആണ് ക്രീസില്‍.
ഇന്ത്യയ്ക്ക് വേണ്ടി അഗാര്‍ക്കര്‍ ഒന്നും കുംബ്ലെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യ 366ന് പുറത്ത്
ഡിസംബര്‍ 27, 2003
10. 16 എഎം
മെല്‍ബണ്‍: ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാം ദിവസം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യ പുറത്തായി. ഒന്നാം ദിവസം നാലിന് 329 എന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യ രണ്ടാം ദിവസം 366 റണ്‍സിന് പുറത്തായി.
ബാറ്റിംഗിനിറങ്ങിയ ആസ്ട്രേല്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തിട്ടുണ്ട്. ലാംഗറുടെ (16) വിക്കറ്റാണ് നഷ്ടപ്പെട്ടത്. മാത്യു ഹെയ്ഡനും (67) റിക്കി പോണ്ടിംഗും (52) ആണ് ക്രീസില്‍.
ഒന്നാം ദിവസം ഇന്ത്യ നേടിയ ബാറ്റിംഗ് മികവ് മുതലാക്കാനാവാതെ വിക്കറ്റുകള്‍ വലിച്ചെറിയുന്ന ചിത്രമാണ് രണ്ടാം ദിവസം കണ്ടത്. രണ്ടാം ദിവസം 37 റണ്‍സെടുക്കുമ്പോഴേക്കും ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മൂന്ന് ബാറ്റ്സ്മാന്‍മാര്‍ പൂജ്യരായാണ് മടങ്ങിയത്. സൗരവ് ഗാംഗുലി 37 റണ്‍സെടുത്തു.












Click it and Unblock the Notifications