സച്ചിന്‍ ബാറ്റ് ചെയ്യാത്തത് ആശ്ചര്യമുണര്‍ത്തി
മെല്‍ബോണ്‍: ആസ്ട്രേല്യയ്ക്കെതിരായ മൂന്നാം ടെസ്റിന്റെ മൂന്നാം ദിവസമായ ഡിസംബര്‍ 28 ഞായറാഴ്ച ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് വീണതിനെ തുടര്‍ന്ന് നാലാമത്തെ ബാറ്റ്സ്മാനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യാനെത്താഞ്ഞത് ആശ്ചര്യമുണര്‍ത്തി.
മൂന്നാം ദിവസത്തെ കളി അവസാനിക്കാന്‍ അല്പസമയം കൂടി ബാക്കിനില്‍ക്കെ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ വിക്കറ്റ് വീണതിനെ തുടര്‍ന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമനായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് എത്തേണ്ടിയിരുന്നത്. എന്നാല്‍ സച്ചിന് പകരം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ്.
രണ്ട് വിക്കറ്റുകള്‍ വീണ സാഹചര്യത്തില്‍ സച്ചിന്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടേക്കുമെന്നതിനാലാണ് അദ്ദേഹത്തെ നാലാമനായി ഇറക്കാഞ്ഞത്. കഴിഞ്ഞ നാല് ഇന്നിംഗ്സുകളില്‍ രണ്ട് തവണ റണ്ണൊന്നുമെടുക്കാതെയാണ് സച്ചിന്‍ പുറത്തായത്. മറ്റ് ഇന്നിംഗ്സുകളില്‍ 1,37 എന്നിങ്ങനെയായിരുന്നു സ്കോര്‍.
സച്ചിന്റെ അഭാവം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. സച്ചിന്‍ തീര്‍ച്ചയായും വലിയ സമ്മര്‍ദത്തിലായിരിക്കും. നാലാം ദിവസം ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ച വച്ചാല്‍ തീരുമാനം നല്ലതായിരുന്നുവെന്ന് വിലയിരുത്തപ്പെടും.- പേണ്ടിംഗ് ചൂണ്ടിക്കാട്ടി.
സച്ചിനെ ബാറ്റിംഗിന് ഇറക്കേണ്ടെന്ന തീരുമാനം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടേതായിരുന്നു.












Click it and Unblock the Notifications