കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തോല്‍വിയുടെ വക്കില്‍

  • By Staff
Google Oneindia Malayalam News

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയെ തോല്പിയ്ക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ ആസ്ത്രേല്യയ്ക്ക് 95 റണ്‍സ് മതി. അഞ്ചാം ദിനമായ ഡിസംബര്‍ 30 ചൊവാഴ്ച ആസ്ത്രേല്യ അനായാസം ഈ ലക്ഷ്യം നിറവേറ്റുമെന്ന് ഉറപ്പായി.

ബ്രാഡ് വില്ല്യംസും ബ്രെറ്റ്ലീയുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പുറത്തായതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പായിരുന്നു. ഗാംഗുലിയുടെയും ദ്രാവിഡിന്റെയും ചെറുത്തുനില്പാണ് ഇന്ത്യയെ ഇന്നിംഗ്സ് തോല്‍വിയുടെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 286 റണ്‍സിന് അവസാനിച്ചു.

ദ്രാവിഡ് 92 റണ്‍സും ഗാംഗുലി 76 റണ്‍സും എടുത്തു. അവസാനത്തെ വിക്കറ്റുകള്‍ അനായാസം കൊഴിയുകയായിരുന്നു. 30 റണ്‍സോടെ പാര്‍ത്ഥിവ് പട്ടേല്‍ പുറത്താകാതെ നിന്നു.

ക്രിക്കറ്റ്: ഇന്ത്യ ഇന്നിംഗ്സ് പരാജയം ഒഴിവാക്കി
ഡിസംബര്‍ 29, 2003

മെല്‍ബണ്‍: ആസ്ത്രേല്യയ്ക്കെതിരെ ഇന്ത്യ ഇന്നിംഗ്സ് പരാജയം ഒഴിവാക്കി. എങ്കിലും പരാജയത്തിന്റെ കരിനിഴലിലാണ് ഇന്ത്യ.

ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമാണ് ബാറ്റ് ചെയ്യുന്നത്. ഒന്നാം ഇന്നിംഗ്സില്‍ 192 റണ്‍സിന് പിന്നിലായിരുന്നു ഇന്ത്യ. ഇപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു.

രണ്ട് വിക്കറ്റിന് 27 എന്ന നിലയില്‍ കളിക്കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും (44റണ്‍സ്), വിവിഎസ് ലക്ഷ്മണിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇനി ഗാംഗുലിയും രാഹുല്‍ ദ്രാവിഡും തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ന്നാല്‍ ഇന്ത്യയുടെ പരാജയം അതിവേഗത്തിലാകും. ആദ്യ ടെസ്റിലേറ്റ പരാജയത്തിന് കനത്ത മറുപടി നല്കാനുള്ള ആസ്ത്രേല്യയുടെ ശ്രമം മെല്‍ബണില്‍ വിജയത്തിലേക്ക് നീങ്ങുകയാണ്.

ഇന്ത്യ ആദ്യഇന്നിംഗ്സ് 366. ആസ്ത്രേല്യ ആദ്യ ഇന്നിംഗ്സ് 558.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X