ആസ്തേല്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ആസ്ത്രേല്യ ഒമ്പത് വിക്കറ്റിന്റെ വിജയം നേടി. അഞ്ചാം ദിവസമായ ഡിസംബര്‍ 30 ചൊവാഴ്ച 22.2 ഓവറിലാണ് ജയിക്കാനാവശ്യമായ 95 റണ്‍സ് ആസ്ത്രേല്യ നേടിയത്.
ഇതോടെ നാല് ടെസ്റുകളുള്ള പരമ്പര 1-1 എന്ന നിലയിലായി. രണ്ടാം ടെസ്റ് ഇന്ത്യ ജയിച്ചിരുന്നു. നാലാമത്തെയും അവസാനത്തെയും നിര്‍ണായകമായ ടെസ്റ് സിഡ്നിയില്‍ നടക്കും.
കളി തുടങ്ങി വൈകാതെ ഓപ്പണര്‍ ജസ്റിന്‍ ലാംഗറുടെ വിക്കറ്റ് ആസ്ത്രല്യേയ്ക്ക് നഷ്ടപ്പെട്ടെങ്കിലും മാത്യ ഹെയ്ഡനും (53) റിക്കി പോണ്ടിംഗും (31) ചേര്‍ന്ന് ടീമിനെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ വിജയത്തിലേക്ക് നയിച്ചു. 63 പന്തിലാണ് ഹെയ്ഡന്‍ 53 റണ്‍സെടുത്തത്.
ലാംഗറുടെ വിക്കറ്റ് വീഴ്ത്തിയത് അഗാര്‍ക്കറാണ്. മൂന്ന് ടെസ്റുകളില്‍ അഞ്ചാമത്തെ തവണയാണ് ലാംഗറെ അഗാര്‍ക്കര്‍ പുറത്താക്കുന്നത്.












Click it and Unblock the Notifications