Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കുന്നു

സിഡ്നി: നാലാം ടെസ്റില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ ആസ്ത്രേല്യയ്ക്കെതിരെ പിടിമുറുക്കുന്നു. തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്ന ആസ്ത്രേല്യ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണെടുത്തത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ 363 റണ്‍സ് കൂടി ആസ്ത്രേല്യയ്ക്ക് വേണം. കാറ്റിച്ചും (51) റണ്ണൊന്നുമെടുക്കാതെ ബ്രെറ്റ് ലീയുമാണ് ക്രീസില്‍.

കാറ്റിച്ച് ഒഴികെയുള്ള ആസ്ത്രേല്യയുടെ പ്രമുഖ ബാറ്റ്സ്മാന്‍മാര്‍ പുറത്തായി കഴിഞ്ഞു. അവസാന ടെസ്റ് കളിക്കുന്ന സ്റീവ് വോ 40 റണ്‍സെടുത്താണ് പുറത്തായത്.

റിക്കി പോണ്ടിംഗ് (25), ഡാനിയല്‍ മാര്‍ട്ടിന്‍ (ഏഴ്), ആദം ഗില്‍ക്രിസ്റ് (ആറ്) എന്നീ പ്രമുഖ ബാറ്റ്സ്മാന്മാര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ ജസ്റിന്‍ ലാംഗര്‍ 117 റണ്‍സെടുത്താണ് പുറത്തായത്.

കുംബ്ലെയാണ് ഒരിക്കല്‍ കൂടി ആസ്ത്രേല്യന്‍ ബാറ്റിംംഗ് നിരയ്ക്കെതിരെ ആഞ്ഞടിച്ചത്. കുംബ്ലെ നാലും പഥാന്‍ രണ്ടും വിക്കറ്റെടുത്തു.

ലാംഗറിന് സെഞ്ച്വറി; ആസ്ത്രേല്യ പൊരുതുന്നു
ജനവരി 04, 2004

സിഡ്നി: ഓപ്പണര്‍ ജസ്റിന്‍ ലാംഗറുടെ സെഞ്ച്വറിയുടെ ബലത്തില്‍ നാലാം ടെസ്റില്‍ ഇന്ത്യയ്ക്കെതിരെ ആസ്ത്രേല്യ പൊരുതുന്നു. മൂന്നാം ദിവസമായ ജനവരി നാല് ഞായറാഴ്ച ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആസ്ത്രേല്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്.

മാത്യു ഹെയ്ഡന്റെ (67) വിക്കറ്റാണ് ആസ്ത്രേല്യയ്ക്ക് നഷ്ടമായത്. ലാംഗറും (117) റിക്കി പോണ്ടിംഗു (11) മാണ് ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റിന് 705 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഡബിള്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഡിക്ലയര്‍ ചെയ്യുമ്പോഴും അപരാജിതനായി ക്രീസിലുണ്ടായിരുന്നു. 241 റണ്‍സാണ് സച്ചിനെടുത്തത്.

പാര്‍ഥിപ് പട്ടേലിന്റെയും (64) അജിത് അഗാര്‍ക്കറുടെയും (രണ്ട്) വിക്കറ്റുകളാണ് മൂന്നാം ദിവസം ഇന്ത്യയ്ക്ക് നഷ്ടമായത്. പഥാന്‍ (13) ആയിരുന്നു സച്ചിനോടൊപ്പം ക്രീസില്‍.

ആസ്തേല്യയ്ക്ക് വേണ്ടി ബ്രെറ്റ് ലീ മൊത്തം നാലും ഗില്ലെസ്പി മൂന്നും വിക്കറ്റ് വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+