Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: ഇന്ത്യ ആസ്ത്രേല്യയ്ക്ക് ഭീഷണി

സിഡ്നി: ക്രിക്കറ്റില്‍ ലോകചാമ്പ്യന്മാരെന്ന നിലയില്‍ മറ്റ് ടീമുകളേക്കാള്‍ ഏറെ മുന്നിലായിരുന്ന ആസ്ത്രേല്യയ്ക്ക് ഇന്ത്യഭീഷണിയാവുന്നു. ആസ്ത്രേല്യയുടെ മണ്ണില്‍ നടന്ന ടെസ്റ് പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചതോടെ ഇന്ത്യയ്ക്ക് ക്രിക്കറ്റിലുള്ള സ്ഥാനം ഉയരുകയാണ്.

ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ പ്രകടനം നടത്തി ഒരു ടോട്ടല്‍ ടീമായി ഉയരുകയായിരുന്നു ഇന്ത്യ ആസ്ത്രേല്യയില്‍. നാല്ടെസ്റ് പരമ്പരകളില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് 619 റണ്‍സെടുത്തു. റിക്കി പോണ്ടിംഗ് 706 റണ്‍സെടുത്തെങ്കിലും ശരാശരി 100.85 മാത്രമാണ്. രാഹുല്‍ ദ്രാവിഡിന്റെ ശരാശരിയാകട്ടെ 123.80 ഉം.

24 വിക്കറ്റുകള്‍ കൊയ്ത അനില്‍ കുംബ്ലെ ബൗളിംഗില്‍ മികച്ച് നിന്നു. വെറും 29.58 റണ്‍സ് എന്ന ശരാശരി വഴങ്ങിയാണ് അനില്‍ കുംബ്ലെ ഇത്രയും വിക്കറ്റുകള്‍ കൊയ്തത്. ആസ്ത്രേല്യയുടെ ജേസണ്‍ ഗില്ലെസ്പി 10 വിക്കറ്റുകള്‍ എടുത്തു. പക്ഷെ വഴങ്ങിയത് ശരാശരി 37.70 റണ്‍സ്.

ആറ് സെഞ്ച്വറികള്‍ നേടി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ തിളങ്ങി. രാഹുല്‍ ദ്രാവിഡ് ഡബിള്‍ സെഞ്ച്വറി നേടി(233 റണ്‍സ്). സച്ചിന്റെ 241 നോട്ടൗട്ട് ആസ്ത്രേല്യ എന്നും ഓര്‍മ്മിയ്ക്കുന്ന പേടിസ്വപ്നമാണ്. വിവിഎസ്. ലക്ഷ്മണ്‍ രണ്ട് സെഞ്ച്വറികള്‍ നേടി. സെവാഗ്, ഗാംഗുലി എന്നിവരും സെഞ്ച്വറികള്‍ നേടി. ആസ്ത്രേല്യയും ആറ് സെഞ്ച്വറികള്‍ നേടി. പോണ്ടിംഗും ജസ്റിന്‍ ലാംഗറും രണ്ട് സെഞ്ച്വറികള്‍ വീതം നേടി. മാത്യു ഹെയ്ഡന്‍, സിമോണ്‍ കാറ്റിച്ച് എന്നിവര്‍ ഓരോ സെഞ്ച്വറികള്‍ വീതവും നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+