ഇന്ത്യയ്ക്ക് 18 റണ്‍സിന്റെ തോല്‍വി
മെല്‍ബണ്‍: ത്രിരാഷ്ട്രകപ്പില്‍ ആസ്ത്രേല്യയ്ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 18 റണ്‍സിന്റെ തോല്‍വി.
289 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 270 റണ്‍സിന് അവസാനിച്ചു. ഒരു ഘട്ടത്തില്‍ ഗാംഗുലി- യുവരാജ് സിംഗ് സഖ്യം ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് കരുതിയതാണ്. പക്ഷെ യുവരാജിന് പിന്നാലെ ഗാംഗുലി റണ്ണൗട്ടായി മടങ്ങിയതോടെ ആ പ്രതീക്ഷയും അവസാനിച്ചു.
ക്രിക്കറ്റ്: ഇന്ത്യ 4ന് 201
ജനവരി 09, 2004
4.05 പിഎം
മെല്‍ബണ്‍: വിജയലക്ഷ്യമായ 289 എന്ന സ്കോര്‍ തേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഇപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന നിലയില്‍. ഇനി 77 പന്തുകള്‍ കൂടിയേ ബാക്കിയുള്ളൂ.
ഗാംഗുലിയും യുവരാജുമാണ് ക്രീസില്‍. സച്ചിന്‍, സെവാഗ്, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ പുറത്തായി.
ഇന്ത്യയ്ക്ക് വിജയലക്ഷ്യം 289 റണ്‍സ്
ജനവരി 09, 2004
12.40 പിഎം
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ ത്രിരാഷ്ട്ര കപ്പ് ഏകദിനത്തില്‍ ആസ്ത്രേല്യ 288 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ അജിത് അഗാര്‍ക്കര്‍ തന്നെയാണ് ആസ്ത്രേല്യയുടെ അവസാനവിക്കറ്റുകള്‍ കൊയ്തത്. വെറും 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത അജിത് അഗാര്‍ക്കറാണ് ഇന്ന് തിളങ്ങിയത്.
ത്രിരാഷ്ട്രക്രിക്കറ്റ്: ആസ്ത്രേല്യ 6ന് 238
ജനവരി 09, 2004
11.40 എഎം
മെല്‍ബണ്‍: വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ആസ്ത്രേല്യയെ സൈമണ്ട്സും ക്ലാര്‍ക്കും ചേര്‍ന്ന് കരകയറ്റി. ഇപ്പോള്‍ ആസ്ത്രേല്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് എന്ന നിലയിലാണ്.
ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ തുടക്കത്തില്‍ ആസ്ത്രേല്യയുടെ വിക്കറ്റുകള്‍ അജിത് അഗാര്‍ക്കര്‍ കൊയ്യുകയായിരുന്നു. മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്, റിക്കി പോണ്ടിംഗ്, ഡാനിയല്‍ മാര്‍ട്ടിന്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ആസ്ത്രേല്യ നാല്വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയിലായിരുന്നു. മൂന്ന് വിക്കറ്റുകള്‍ അഗാര്‍ക്കര്‍ നേടിയപ്പോള്‍ ഒരു വിക്കറ്റ് ബാലാജി നേടി.
പിന്നീട് സൈമണ്ട്സും ക്ലാര്‍ക്കും ചേര്‍ന്ന് ആസ്ത്രേല്യയെ കരകയറ്റുകയായിരുന്നു. എല്ലാ ബൗളര്‍മാരെയും ശിക്ഷിച്ചുകൊണ്ട് മാന്യമായ റണ്‍നിരക്കോടെ ആസ്ത്രേല്യ മുന്നേറുകയായിരുന്നു. ഇതിനിടെ പന്തെറിയാന്‍ വന്ന ഗാംഗുലി അഞ്ച് ഓവറില്‍ 40 റണ്‍സാണ് വഴങ്ങിയത്. ഒടുവില്‍ കുംബ്ലെയാണ് കളിക്ക് വഴിത്തിരിവുണ്ടാക്കിയത്. ക്ലാര്‍ക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിക്കൊണ്ട്.
പിന്നീട് വന്ന സെവാഗ് ബെവന്റെ വിക്കറ്റെടുത്തു. ഇപ്പോള്‍ ആസ്ത്രേല്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 238 എന്ന നിലയിലാണ്.












Click it and Unblock the Notifications