സിംബാബ്വേയ്ക്ക് ദയനീയ തോല്‍വി
ആസ്ത്രേല്യയുടെ സ്കോറായ 225നെതിരെ ബാറ്റിംഗിനിറങ്ങിയ സിംബാബ്വേയുടെ ഇന്നിംഗ്സ് 126 റണ്‍സിന് അവസാനിച്ചു. 46 റണ്‍സെടുത്ത സിംബാബ്വേ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കും 31 റണ്‍സെടുത്തതായ്ബുവും മാത്രമാണ് പൊരുതിയത്. വില്ല്യംസ് ആസ്ത്രേല്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു.
ഏകദിനം: ആസ്ത്രേല്യ വിജയത്തിലേക്ക്
സിഡ്നി: ത്രിരാഷ്ടക്കപ്പില്‍ 226 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ തകര്‍ച്ചയിലേക്ക്. ആദ്യ 15 ഓവര്‍ കഴിഞ്ഞപ്പോള്‍ സിംബാബ്വേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എന്ന നിലയിലാണ്.
നേരത്തെ ആദ്യം ബാറ്റ്ചെയ്ത ആസ്ത്രേല്യയെ 50 ഓവറില്‍ എട്ട് വിക്കറ്റിന് 225 റണ്‍സ് എന്ന നിലയില്‍ പിടിച്ചുകെട്ടാന്‍ സിംബാബ്വേയ്ക്ക് കഴിഞ്ഞിരുന്നു. 42 റണ്‍സെടുത്ത ആന്‍ഡ്രൂ സൈമണ്ട്സാണ് ബാറ്റിംഗില്‍ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേയുടെ ബാറ്റിംഗ് നിര തകരുകയായിരുന്നു. പൊതുവേ വേഗം കുറഞ്ഞ പിച്ചില്‍ ബാറ്റ്സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ കഴിയാതെ വിഷമിയ്ക്കുകയാണ്.












Click it and Unblock the Notifications