Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-സിംബാബ്വേ പോരാട്ടം ബുധനാഴ്ച

ഹൊബാര്‍ട്ട്: ത്രിരാഷ്ട്രഏകദിനക്കപ്പില്‍ ജനവരി 14 ബുധനാഴ്ച ഇന്ത്യ സിംബാബ്വേയെ നേരിടും. ഇരുടീമുകളും ആദ്യകളിയില്‍ ആസ്ത്രേല്യയുമായി പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് ഈ മത്സരം നിര്‍ണ്ണായകമാണ്.

ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് അല്പം മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യയുടെ ബൗളിംഗ് നിര മെച്ചപ്പെട്ടിട്ടില്ല. ശ്രീനാഥിനെപ്പോലെ നല്ലൊരു പേസ് ബൗളര്‍ ഇല്ലാത്തതാണ് ഇന്ത്യയുടെ പ്രശ്നം. ഏകദിനത്തിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിയ്ക്കാനും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. മെല്‍ബണില്‍ ആസ്ത്രേല്യയുടെ 290 റണ്‍സ് എന്ന സ്കോറിനെ മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചതാണ്. പക്ഷെ ഗാംഗുലിയുടെ റണ്ണൗട്ട് കാര്യങ്ങള്‍ തകിടം മറിച്ചു.

ആസ്ത്രേല്യയെ 225 റണ്‍സ് എന്ന സ്കോറില്‍ ഒതുക്കിക്കെട്ടിയ സിംബാബ്വേയുടെ ബൗളിംഗ് നിര കരുത്തുറ്റതാണ്. ക്യാപ്റ്റന്‍ ഹീത് സ്ട്രീക്കിന്റെ മികവുറ്റബൗളിംഗിന് മുന്നില്‍ ആസ്ത്രേല്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍ ശരിയ്ക്കും വിയര്‍ത്തു. അതേ ബൗളിംഗ് ആക്രമണം ഇന്ത്യയ്ക്കെതിരെയും പയറ്റാന്‍ കഴിഞ്ഞാല്‍ സിംബാബ്വേയ്ക്ക് ഇന്ത്യയുടെ മേല്‍ വിജയം നേടാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും പുതിയ പന്തുപയോഗിച്ച് പേസ് ആക്രമണത്തിലൂടെ ഇന്ത്യയുടെ ആദ്യവിക്കറ്റുകള്‍ കൊയ്യാനായിരിക്കും സിംബാബ്വേയുടെ ശ്രമം. ആസ്ത്രേല്യയ്ക്കെതിരെ പരാജയമായിരുന്നെങ്കിലും സിംബാബ്വേയുടെ ബാറ്റിംഗ് ശക്തിപ്പെടുത്താനുള്ള കഠിനയത്നത്തിലാണ് അവര്‍. ഇന്ത്യയുടെ മൂര്‍ച്ച കുറഞ്ഞ ബൗളിംഗ് ആക്രമണത്തെ സിംബാബ്വേയുടെ ബാറ്റിംഗ് നിര സമര്‍ത്ഥമായി നേരിടുമെന്ന് തന്നെ വേണം കരുതാന്‍.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരായ സച്ചിനും സെവാഗും ദ്രാവിഡും ലക്ഷ്മണും ഫോമിലാണ്. അവര്‍ ഫോം നിലനിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സ്കോര്‍ കണ്ടെത്താനാവും. പേസ് ബൗളര്‍ അജിത് അഗാര്‍ക്കര്‍ മാത്രമാണ് മെല്‍ബണില്‍ ആസ്ത്രേല്യയ്ക്കെതിരെ തിളങ്ങിയത്. ആറ് വിക്കറ്റാണ് അഗാര്‍ക്കര്‍ കൊയ്തത്. പക്ഷെ കുംബ്ലെ, ലക്ഷ്മിപതി ബാലാജി, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ഈ ബൗളര്‍മാര്‍, പ്രത്യേകിച്ച് ടെസ്റ് മത്സരങ്ങളില്‍ ആസ്ത്രേല്യയെ വിറപ്പിച്ച കുംബ്ല, ഫോം വീണ്ടെടുക്കുമോ എന്നതാണ് ചോദ്യം. ഇത് ത്രിരാഷ്ട്ര പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിലും ഇന്ത്യയെ വേട്ടയാടുന്ന ചോദ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+