ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
ഹൊബാര്‍ട്ട്: സിംബാബ്വേയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ ജയം. ജയിക്കാന്‍ 209 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 37.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഗാംഗുലിയും ലക്ഷ്മണും ആയിരുന്നു ഒടുവില്‍ ക്രീസില്‍. ഇന്ത്യയ്ക്ക് ഹേമംഗ് ബദാനി, സച്ചിന്‍, സെവാഗ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഇന്ത്യ 2ന് 158
ഹൊബാര്‍ട്ട്: സിംബാബ്വേയ്ക്കെതിരെ വിജയം നേടാന്‍ 209 റണ്‍സ് വേണ്ട ഇന്ത്യ ഇപ്പോള്‍ രണ്ട് വിക്കറ്റിന് 158 എന്ന നിലയില്‍.
സച്ചിന്റേയും(44) സെവാഗിന്റെയും(90) വിക്കറ്റുകളാണ് നഷ്ടമായത്. ബദാനിയും ലക്ഷ്മണും ആണ് ഇപ്പോള്‍ ക്രീസില്‍.
ഇന്ത്യ വിജയത്തിലേക്ക്
ഹൊബാര്‍ട്ട്: ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേയുടെ 208 എന്ന സ്കോറിനെതിരെ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ കുതിയ്ക്കുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ93 റണ്‍സെടുത്തിട്ടുണ്ട്.
വീരേന്ദര്‍ സെവാഗ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേയുടെ ബാറ്റിംഗ് നിര തകര്‍ന്നു. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 114 റണ്‍സ് എന്ന നിലയില്‍ നിന്ന് സിംബാബ്വേയെ കരകയറ്റിയത് ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കും എര്‍വിനും ചേര്‍ന്നാണ്.
ഇന്ത്യന്‍ ബൗളര്‍മാര്‍ പതിവുപോലെ പരാജയമായിരുന്നു. എങ്കിലും സിംബാബ്വേയുടെ ബാറ്റിംഗ് നിരയുടെ ദൗര്‍ബല്യമാണ് ഇന്ത്യയെ രക്ഷിച്ചത് എന്ന് പറയാം. ഇന്ത്യയ്ക്ക് വേണ്ടി സെവാഗ് രണ്ട് വിക്കറ്റെടുത്തു. പത്താന്‍, കുംബ്ലെ, ബദാനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും എടുത്തു.












Click it and Unblock the Notifications