ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 19 റണ്‍സ് ജയം
ബ്രിസ്ബേന്‍: ആസ്ത്രേല്യയ്ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 19 റണ്‍സിന്റെ ജയം. ഇന്ത്യയുടെ 303 എന്ന സ്കോര്‍ മറികടക്കാന്‍ ബാറ്റ് ചെയ്ത ആസ്ത്രേല്യയുടെ ഇന്നിംഗ്സ് 284 റണ്‍സിനവസാനിച്ചു.
വിവിഎസ്. ലക്ഷ്മണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.
ക്രിക്കറ്റ്: ആസ്ത്രേല്യ 5ന് 207
ബ്രിസ്ബേന്‍: ഇന്ത്യയ്ക്കെതിരെ വിജയത്തിലെത്താന്‍ ആസ്ത്രേല്യ പൊരുതുന്നു. ഇപ്പോള്‍ ആസ്ത്രേല്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 എന്ന നിലയിലാണ്. ബെവനും ക്ലാര്‍ക്കുമാണ് ക്രീസില്‍. മാത്യു ഹെയ്ഡന്‍ നേടിയ സെഞ്ച്വറിയാണ് ആസ്ത്രേല്യയെ പൊരുതാനുള്ള സ്കോറില്‍ എത്തിച്ചത്. 107 റണ്‍സ് നേടിയ ഹെയ്ഡന്‍ ഇര്‍ഫാന്‍ പത്താന്റെ പന്തില്‍ ദ്രാവിഡ് പിടിച്ച് പുറത്താവുകയായിരുന്നു.
ആദംഗില്‍ക്രിസ്റ്, റിക്കി പോണ്ടിംഗ്, ഡാമിയന്‍ മാര്‍ട്ടിന്‍, സെയ്മണ്ട്സ് എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്‍മാര്‍.
ലക്ഷ്മണിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് 303റണ്‍സ്
ബ്രിസ്ബേന്‍: ആസ്ത്രേല്യയ്ക്കെതിരായ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. വിവിഎസ്. ലക്ഷ്മണ്‍ സെഞ്ച്വറിയും സച്ചിന്‍, ദ്രാവിഡ് എന്നിവര്‍ അര്‍ധസെഞ്ച്വറിയും നേടി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുത്തു. വീരേന്ദര്‍ സെവാഗിന് വിശ്രമം നല്കിയതിനാല്‍ സച്ചിനും ഗാംഗുലിയും ചേര്‍ന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. 18 റണ്‍സ് എടുത്തപ്പോഴേയ്ക്കും ഗാംഗുലി പുറത്തായി. ബ്രാഡ് വില്ല്യംസാണ് ഗാംഗുലിയുടെ വിക്കറ്റെടുത്തത്.
പകരമെത്തിയ ലക്ഷ്മണും സച്ചിനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 110 റണ്‍സിന്റെ ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ മെച്ചപ്പെട്ട സ്കോറിലേക്ക് നയിച്ചത്. പിന്നീട് 86 റണ്‍സെടുത്ത സച്ചിന്‍ ആന്‍ഡ്രൂ സൈമണ്ട്സിന്റെ പന്തില്‍ പുറത്താവുകയായിരുന്നു.
പിന്നീട് രാഹുല്‍ ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് വീണ്ടും ഒരു കൂട്ടുകെട്ട് കൂടി പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രാഹുല്‍ ദ്രാവിഡിന്റെ ഉജ്ജ്വല ബാറ്റിംഗായിരുന്നു. വെറും 64 പന്തില്‍ നിന്നാണ് ദ്രാവിഡ് 74 റണ്‍സെടുത്തത്.
വില്ല്യംസിന്റെ ഒരു പന്ത് സിക്സറിലേക്ക് പായിക്കാനുള്ള ദ്രാവിഡിന്റെ ശ്രമം ചെന്നൊടുങ്ങിയത് ഹാര്‍വിയുടെ കയ്യില്‍. ദ്രാവിഡ് പുറത്തായ ശേഷം യുവരാജ് സിംഗ് വന്നെങ്കിലും അധികം ആയുസ്സുണ്ടായില്ല. പിന്നീട് സുനില്‍ ഗവാസ്കറുടെ മകന്‍ രോഹന്‍ ഗവാസ്കറാണ് ക്രീസിലെത്തിയത്. ഇതോടെ ഏകദിനത്തില്‍ കളിയ്ക്കുന്ന അച്ഛനും മകനും എന്ന ബഹുമതി നേടിയിരിക്കുകയാണ് ഗവാസ്കറും മകനും. ഇതിന് മുമ്പ് ഈ ബഹുമതി നേടിയത് യോഗ്രാജ് സിംഗും മകന്‍ യുവരാജ് സിംഗുമാണ്. രോഹന്റെ പിന്തുണയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ലക്ഷ്മണിനെ സഹായിച്ചത്. അവസാന പന്തില്‍ നേടിയ ബൗണ്ടറിയിലൂടെയാണ് ലക്ഷ്മണ്‍ സെഞ്ച്വറി നേടിയത്.












Click it and Unblock the Notifications