Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്തകളിയ്ക്ക് ഹെയ്ഡനും സച്ചിനും ഇല്ല

സിഡ്നി: ത്രിരാഷ്ട്ര ഏകദിനത്തില്‍ അടുത്ത ഇന്ത്യ-ആസ്ത്രേല്യ മത്സരത്തിന് മാത്യുഹെയ്ഡനും കാറ്റിച്ചും ആസ്ത്രേല്യയുടെ നിരയില്‍ ഉണ്ടാകില്ല. ഇരുവരും ആരോഗ്യപരമായ കാരണങ്ങളാലാണ് ഒഴിഞ്ഞുനില്ക്കുന്നത്.

സിംബാബ്വേയുമായി ചൊവാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ നിരയില്‍ സച്ചിനും ഉണ്ടാകില്ല. തോളിന് പരിക്കേറ്റ സെവാഗും അജിത് അഗാര്‍ക്കറും ഈ മത്സരത്തിനുണ്ടാകില്ലെന്ന് ടീമിന്റെ ഫിസിയോ ആന്‍ഡ്രൂ ലെയ്പസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ആസ്ത്രേല്യ മത്സരത്തിനിടയില്‍ സച്ചിന് കണങ്കാലിന് പരിക്കേറ്റിരുന്നു. ഒരു പന്ത് ബാക്ക് ഫുട് കളിയ്ക്കാന്‍ നോക്കിയപ്പോഴാണ് സച്ചിന് പരിക്കേറ്റത്. ഉപ്പൂറ്റിയില്‍ നിന്ന് കളിയ്ക്കുമ്പോള്‍ കണങ്കാലിലെ മസില്‍ തെറ്റുകയായിരുന്നു. ഇത് പരിശോധിയ്ക്കണമെന്നും തല്ക്കാലം രണ്ട് ദിവസം സച്ചിന് വിശ്രമം അനുവദിയ്ക്കുന്നതാണ് നല്ലതെന്നും ഫിസിയോ ലോപ്പസ് പറഞ്ഞു. ഹെയ്ഡനും കാറ്റിച്ചിനും മുട്ടുകാലില്‍ നീരും കാലില്‍ മറ്റ് പരിക്കുകളുമുണ്ട്.

ത്രിരാഷ്ട്രക്കപ്പില്‍ പ്രാഥമിക റൗണ്ടില്‍ നാല് മത്സരങ്ങളാണ് ഓരോ ടീമിനും ഉള്ളത്. ഇന്ത്യയും ആസ്ത്രേല്യയും രണ്ട് തവണ ഏറ്റുമുട്ടിക്കഴിഞ്ഞു. ഇതില്‍ ഒരു മത്സരം ആസ്ത്രേല്യയും ഒരു മത്സരം ഇന്ത്യയും ജയിച്ചു. ആസ്ത്രേല്യ സിംബാബ്വേയുമായി കളിച്ച രണ്ട് കളികളിലും വിജയിച്ചു. ഇന്ത്യ സിംബാബ്വേയുമായി ഒരു തവണ കളിച്ചു ജയിച്ചു. അടുത്ത കളികള്‍ ഇന്ത്യയെയും ആസ്ത്രേല്യയെയും സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമല്ലാത്തതിനാലാണ് ഹെയ്ഡന്‍, കാറ്റിച്ച് എന്നിവര്‍ക്ക് വിശ്രമം അനുവദിയ്ക്കുന്നതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+