Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: ഇന്ത്യയ്ക്ക് ജയം

ബ്രിസ്ബേന്‍: ത്രിരാഷ്ട്രകപ്പ് ഏകദിനത്തില്‍ ഇന്ത്യ 24 റണ്‍സിന് സിംബാബ്വേയെ തോല്പിച്ചു. സിംബാബ്വേയുടെ ഇന്നിംഗ്സ് 231 റണ്‍സിന് അവസാനിച്ചു.

സിംബാബ്വേ 3ന് 73
ബ്രിസ്ബേന്‍: ഇന്ത്യയുടെ 255 എന്ന സ്കോറിനെതിരെ പൊരുതുന്ന സിംബാബ്വേ 19 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് നേടി. നേരത്തെ 15 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 65 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു സിംബാബ്വേ.

നെഹ്റയാണ് സിംബാബ്വേയ്ക്ക് ആദ്യ പരിക്കേല്പിച്ചത്. ഗ്രാന്റ് ഫ്ലവറിനെ ലക്ഷ്മണ്‍ ക്യാച്ചെടുത്തു. ഫ്രന്റിനെ ഗാംഗുലി റണ്ണൗട്ടാക്കി. ബ്ലിനോട്ടും പുറത്തായി. ബാലാജിയുടെ പന്തില്‍ യുവരാജ് ക്യാച്ചെടുക്കുകയായിരുന്നു. 14 റണ്‍സെടുത്ത വെര്‍മിലന്‍ പരിക്കേറ്റതിനാല്‍ ക്രീസില്‍ നിന്നും മടങ്ങി.

ഇന്ത്യ 6ന് 255
ബ്രിസ്ബേന്‍: സിംബാബ്വേയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും ഇന്ത്യ കരകയറി. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 255 റണ്‍സെടുത്തു.

രാഹുല്‍ദ്രാവിഡും യുവരാജ്സിംഗും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 106 പന്തില്‍ നിന്നും 84 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിംഗാണ് നിര്‍ണ്ണായകമായത്. യുവരാജ് സിംഗ് 76 പന്തുകളില്‍ നിന്നും 69 റണ്‍സ് നേടി. ഒടുവില്‍ യുവരാജ് സിംഗിനെ പ്രൈസ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ദ്രാവിഡ് എര്‍വിന്റെ പന്തില്‍ ക്യാച്ച് നല്കി പുറത്തായി.

സച്ചിനും സെവാഗും വിശ്രമിയ്ക്കുന്ന ഈ മത്സരത്തില്‍ സൗരവ് ഗാംഗുലിയും പാര്‍ത്ഥിവ് പട്ടേലും ചേര്‍ന്നാണ് ഇന്നിംഗ്സ് ആരംഭിച്ചത്. പക്ഷെ ഇരുവരും വേഗം പുറത്തായി. തുടര്‍ന്ന് വന്ന ലക്ഷ്മണും 12 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയുടെ സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74. അവിടെ നിന്നാണ് രാഹുല്‍ ദ്രാവിഡും യുവരാജ് സിംഗും ചേര്‍ന്ന കൂട്ടുകെട്ട് സ്കോര്‍ 188ല്‍ എത്തിച്ചത്. അവിടെ വച്ച് 41 റണ്‍സെടുത്ത യുവരാജ് സിംഗ് പുറത്തായി.

പിന്നീട് വന്ന രോഹന്‍ ഗവാസ്കറും(22 പന്തില്‍ നിന്നും 22 റണ്‍സ്) നന്നായി കളിച്ചു. ആസ്ത്രേല്യയ്ക്കെതിരെ കളിച്ച അതേ ടീമാണ് ഇന്ത്യയുടെത്. സച്ചിന് പകരം പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+