ലക്ഷ്മണിന്റെ വിവാഹം ഫിബ്രവരി 15ന്
ഹൈദരാബാദ്: ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍ വി. വി. എസ്. ലക്ഷ്മണ്‍ ഫിബ്രവരി 15ന് വിവാഹിതനാവുന്നു.
ലക്ഷ്മണിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുവും എംസിഎ വിദ്യാര്‍ഥിനിയുമായ ഷൈലജയാണ് വധു. വീട്ടുകാര്‍ ആലോചിച്ചു നടത്തുന്ന വിവാഹമാണ് ഇതെന്ന് ലക്ഷ്മണിന്റെ അമ്മ സത്യഭാമ അറിയിച്ചു.
ലക്ഷ്മണ്‍ മികച്ച പ്രകടനം കാഴ്ച വച്ച ആസ്ത്രേല്യയുമായുള്ള ടെസ്റ് പരമ്പരയിലെ കളികള്‍ കണ്ടതിന് ശേഷം ഈയിടെയാണ് ലക്ഷ്മണിന്റെ അച്ഛനമ്മമാരായ ഡോ. ശാന്താറാമും ഡോ. സത്യഭാമയും ഹൈദരാബാദില്‍ മടങ്ങിയെത്തിയത്.
വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് സത്യഭാമ പറഞ്ഞു.












Click it and Unblock the Notifications