അഞ്ജുവിന് പത്മശ്രീ ലഭിച്ചേക്കും
ദില്ലി: മികച്ച പ്രകടനങ്ങളിലൂടെ കായികരംഗത്ത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി മലയാളി അത്ലറ്റ് അഞ്ജു ബോബി ജോര്‍ജിന് പത്മശ്രീ ലഭിച്ചേക്കും.
പത്മശ്രീ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്ത കായികതാരങ്ങളുടെ ലിസ്റില്‍ അഞ്ജു ബോബി ജോര്‍ജും ഉള്‍പ്പെട്ടതായി അറിയുന്നു.
പത്മശ്രീ നല്‍കുന്നതു സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം ജനവരി 25 ഞായറാഴ്ചയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, മധ്യനിര ബാറ്റ്സ്മാന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുള്‍പ്പെടെ അറുപതോളം പേര്‍ക്ക് പത്മശ്രീ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications