Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മണിന് വീണ്ടും സെഞ്ച്വറി; ഇന്ത്യ 280

അഡ്ലെയ്ഡ്: വി. വി. എസ്. ലക്ഷ്മണ്‍ ഒരിക്കല്‍ കൂടി ക്രീസില്‍ നങ്കൂരമിട്ടു നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ സിംബാബ്വെയ്ക്കെതിരായ കളിയില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. 7 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് ഇന്ത്യ നേടിയത്.

മൂന്ന് വിക്കറ്റിന് നാല് എന്ന നിലയില്‍ തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയെ ലക്ഷ്മണും ദ്രാവിഡും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്നുള്ള 133 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കളിയുടെ താളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ദ്രാവിഡ് (56) പുറത്തായതിന് ശേഷമെത്തിയ റോഷന്‍ ഗവാസ്കറുമായി ചേര്‍ന്ന് ലക്ഷ്മണ്‍ മറ്റൊരു ഉജ്വല കൂട്ടുകെട്ടുയര്‍ത്തി. റോഷന്‍ 54 റണ്‍സെടുത്തു.

138 പന്തില്‍ നിന്ന് 131 റണ്‍സാണ് ലക്ഷ്മണെടുത്തത്. ആദ്യഓവറില്‍ തന്നെ ക്രീസിലെത്തിയ ലക്ഷ്മണ്‍ 49-ാമത്തെ ഓവറിലാണ് പുറത്തായത്. ഈ ടൂര്‍ണമെന്റില്‍ ലക്ഷ്മണ്‍ നേരിടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ആസ്ത്രേല്യയ്ക്കെതിരെയും സിബാബ്വെയ്ക്കെതിരെയും ലക്ഷ്മണ്‍ പുറത്താവാതെയാണ് സെഞ്ച്വറികള്‍ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+